ഇന്ത്യയുടെ സാംസ്‌കാരിക ഉത്സവം ‘കുംഭമേള’ യുനെസ്‌കോയുടെ പൈതൃകപട്ടികയില്‍..
ഇന്ത്യയുടെ സാംസ്‌കാരിക ഉത്സവങ്ങളില്‍ ഒന്നായ കുംഭമേള യുനെസ്‌കോയുടെ പൈതൃകപട്ടികയില്‍ ഇടംപിടിച്ചു. യുനെസ്‌കോ തയാറാക്കിയ മാനവികതയുടെ അവര്‍ണനീയ സാംസ്‌കാരിക പൈതൃകങ്ങളുടെ പ്രാതിനിധ്യ പട്ടികയിലാണ് കുംഭമേള ഇടംപിടിച്ചത്. ദക്ഷിണ കൊറിയയിലെ ജെജുവില്‍ നടന്ന 12ാമത് സമ്മേളനത്തിലാണ് ഇന്റര്‍ ഗവണ്‍മെന്റല്‍ കമ്മിറ്റി കുംഭമേളയെ പ്രത്യേക പദവി നല്‍കി തിരഞ്ഞെടുത്തത്.
ഇന്ത്യയുടെ സാംസ്‌കാരിക വൈവിധ്യത്തിലൊന്നായ കുംഭമേളയെന്ന സംസ്‌കാരത്തിന് ലോകം നല്‍കിയ പിന്തുണയാണ് ഈ ഉള്‍പ്പെടുത്തലിന് പിന്നില്‍. നേപ്പിളിന്റെ പിസ ട്വിര്‍ലിങും യുനെസ്‌കോയുടെ പട്ടികയില്‍ ഇടംനേടിയിട്ടുണ്ട്. ഹൈന്ദവ പുരാണത്തില്‍ നിന്നാണ് കുംഭമേള രൂപപ്പെട്ടത്.
പന്ത്രണ്ട് വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന ഹൈന്ദവ തീര്‍ത്ഥാടന സംഗമമാണ് കുംഭമേള. അലഹബാദ്, ഹരിദ്വാര്‍, ഉജ്ജ്വെന്‍, നാസിക് എന്നിവിടങ്ങളിലാണ് കുംഭമേള നടക്കുന്നത്. അര്‍ദ്ധ കുംഭമേള ആറു വര്‍ഷത്തിലൊരിക്കല്‍ ഹരിദ്വാറിലും, അലഹബാദിലും നടക്കുന്നു. 2007 ല്‍ നടന്ന അര്‍ദ്ധ കുംഭമേളയില്‍ ഏകദേശം 700 ലക്ഷം തീര്‍ത്ഥാടകര്‍ പങ്കെടുത്തതായാണ് കണക്കുകള്‍ 12 പൂര്‍ണ കുംഭമേളയഌു ശേഷം 144 വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന മഹാകുംഭമേള 2013ല്‍ അലഹബാദിലാണ് അവസാനമായി നടന്നത്.
Comments are closed.