ജനുവരിയില്‍ നടത്താനിരുന്ന ഇന്ത്യന്‍ സയന്‍സ് കോണ്‍ഗ്രസ് മാറ്റിവച്ചു
ഹൈദരാബാദ്: സുരക്ഷാ ഭീഷണിയെ തുടര്‍ന്ന് ഇന്ത്യന്‍ സയന്‍സ് കോണ്‍ഗ്രസ് മാറ്റിവച്ചു. ഹൈദരാബാദ് ഉസ്മാനിയ യൂണിവേഴ്‌സിറ്റിയില്‍ ജനുവരി മൂന്ന് മുതല്‍ ഏഴ് വരെ നടത്താനിരുന്ന പരിപാടിയാണ് യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ത്ഥി പ്രക്ഷോഭത്തെ തുടര്‍ന്ന് അനിശ്ചിത കാലത്തേക്ക് മാറ്റിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് പരിപാടി ഉദ്ഘാടനം ചെയ്യാനിരുന്നത്.
105 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായാണ് ഇന്ത്യന്‍ സയന്‍സ് കോണ്‍ഗ്രസ് മാറ്റി വയ്ക്കപ്പെടുന്നത്. പ്രധാനമന്ത്രിയുടെ പുതുവര്‍ഷത്തിലെ ആദ്യത്തെ ഉദ്ഘാടന പരിപാടികളില്‍ ഒന്നു കൂടിയായിരുന്നു ഇന്ത്യന്‍ സയന്‍സ് കോണ്‍ഗ്രസ്. പുതിയ തീയതി നിശ്ചയിക്കുന്നതിനായി ഡിസംബര്‍ 27ന് സമിതി അംഗങ്ങള്‍ യോഗം ചേരും.
നൂറാം വാര്‍ഷികാഘോഷത്തിന്റെ നിറവില്‍, സയന്‍സ് കോണ്‍ഗ്രസുമായി ബന്ധപ്പെട്ട് വിപുലമായ ഒരുക്കങ്ങളാണ് ഉസ്മാനിയ യൂണിവേഴ്‌സിറ്റി നടത്തിയിരുന്നത്. എന്നാല്‍ അടുത്തിടെ ഉണ്ടായ ഒരു വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യയെ തുടര്‍ന്നാണ് യൂണിവേഴ്‌സിറ്റിയില്‍ സമരം തുടങ്ങിയത്.
Comments are closed.