DCBOOKS
Malayalam News Literature Website

നാവികസേനാ ദിനം

ഒരു രാജ്യത്തിന്റെ പ്രതിരോധസേനയിലെ പ്രധാന ഘടകങ്ങളിലൊന്നാണ് നാവികസേന.1612-ല്‍ ഈസ്റ്റ് ഇന്ത്യാ കമ്പനി സൂററ്റില്‍ രൂപീകരിച്ച റോയല്‍ ഇന്ത്യന്‍ നേവിയില്‍ നിന്നാണ് ഇന്ത്യന്‍ നാവികസേനയുടെ ചരിത്രം ആരംഭിക്കുന്നത്. സ്വാതന്ത്ര്യാനന്തരം 1950 ജനുവരി 26-ന് ഇന്ത്യന്‍ നാവികസേന ഇന്ത്യന്‍ നേവി എന്ന പേരു സ്വീകരിച്ചു. 1970-ല്‍ പാക്കിസ്ഥാനിലെ കറാച്ചിയില്‍ നാവികകേന്ദ്രം ആക്രമിച്ച ഡിസംബര്‍ 4 ഇന്ത്യന്‍ നാവികസേനയുടെ ചരിത്രത്തിലെ നിര്‍ണ്ണായകദിനമായിരുന്നു. ആ ദിനത്തിന്റെ ഓര്‍മ്മയ്ക്കായാണ് ഇന്ത്യന്‍ നാവികസേനാദിനമായി ഡിസംബര്‍ 4 ആചരിക്കുവാന്‍ ആരംഭിച്ചത്.

 

Comments are closed.