സ്വിസ് ബാങ്കില്‍ ഇന്ത്യാക്കാരുടെ നിക്ഷേപത്തില്‍ വന്‍ വര്‍ദ്ധനവ്
ദില്ലി: ഇന്ത്യാക്കാര്‍ സ്വിസ് ബാങ്കില്‍ നിക്ഷേപിച്ച പണം മുന്‍വര്‍ഷത്തേക്കാള്‍ വര്‍ധിച്ച് ഏഴായിരം കോടി രൂപയായി. മൊത്തം നിക്ഷേപം മൂന്ന് ശതമാനം മാത്രം വര്‍ദ്ധിച്ചപ്പോഴാണ് ഇന്ത്യാക്കാരുടെ നിക്ഷേപത്തിലെ ഈ കുതിച്ചുകയറ്റമെന്ന് സ്വിസ് നാഷണല്‍ ബാങ്കിന്റെ 2017-ലെ കണക്കുകള്‍ വ്യക്തമാക്കുന്നു.
കള്ളപ്പണം കണ്ടെത്താന്‍ സ്വിറ്റ്‌സര്‍ലന്‍ഡുമായി ഇന്ത്യ ധാരണ ഉണ്ടാക്കി മാസങ്ങള്‍ക്കുള്ളിലാണ് ഈ ഈ വര്‍ധന. 2017-ല്‍ ഇന്ത്യന്‍ ഉപഭോക്താക്കളുടെ നിക്ഷേപമായി സ്വിസ് ബാങ്കിലെത്തിയത് 3200 കോടി രൂപയാണ്. മറ്റു ബാങ്കുകള്‍ വഴിയെത്തിയത് 1050 കോടിയും കടപ്പത്രമടക്കമുള്ളവ വഴിയെത്തിയത് 2640 കോടിയുമാണ്. 2016-ല്‍ നിക്ഷേപം മുന്‍വര്‍ഷത്തേതിലും 45% കുറഞ്ഞ് 4500 കോടി രൂപയിലെത്തിയിരുന്നു. മൂന്ന് വര്‍ഷമായി ഇന്ത്യാക്കാരുടെ നിക്ഷേപം കുറഞ്ഞു വരികയായിരുന്നു. 2006-ലായിരുന്നു ഇന്ത്യാക്കാരുടെ നിക്ഷേപം ഏറ്റവും ഉയരത്തിലെത്തിയത്. 23000 കോടി രൂപ.
ഇപ്പോള്‍ പുറത്തുവിട്ട കണക്കുകളില്‍ ഇന്ത്യാക്കാരുടേയും അവരുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളുടെയും കണക്കുകള്‍ മാത്രമാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. മറ്റു രാജ്യങ്ങളിലെ സ്ഥാപനങ്ങളുടെ പേരില്‍ ഇന്ത്യാക്കാര്‍ നിക്ഷേപിച്ചാക്കാവുന്ന തുകയുടെ വിവരങ്ങള്‍ ഇതില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.
Comments are closed.