‘ഇന്ത്യൻ മഹാസമുദ്രവും മലബാറും’; പുസ്തക പ്രകാശനം ജൂലൈ 6 ന്
മഹമൂദ് കൂരിയയും മൈക്കല്‍ എൻ. പിയേഴ്സണും എഡിറ്റ് ചെയ്ത് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി പ്രസ് പ്രസിദ്ധീകരിച്ച മലബാർ ഇൻ ദ ഇന്ത്യൻ ഓഷ്യൻ എന്ന ഇംഗ്ലിഷ് കൃതിയുടെ മലയാള പരിഭാഷ ‘ഇന്ത്യൻ മഹാസമുദ്രവും മലബാറും‘ എന്ന പുസ്തകത്തിന്റെ പ്രകാശനം ജൂലൈ ആറ് വ്യാഴാഴ്ച വൈകുന്നേരം 5.30ന് കോഴിക്കോട് കേരള ലിറ്ററേച്ചല്‍ ഫെസ്റ്റിവല്‍ ബുക്ക്ഷോപ്പിൽ വെച്ചു നടക്കും. ഡി സി ബുക്‌സാണ് പ്രസാധകർ.
‘വായനയുടെ നീറ്റിലിറക്കം’ എന്ന പേരിൽ സംഘടിപ്പിച്ചിരിക്കുന്ന പ്രകാശനച്ചടങ്ങിൽ ഡോ എ.കെ. അബ്ദുൽ ഹക്കീം, വി. മുസഫർ അഹമ്മദ്, ഡോ അനു പാപ്പച്ചൻ, ഡോ സജീവ് പി.വി., ഡോ മഞ്ജു കെ., ഡോ അഭിലാഷ് മലയില്‍, ഡോ മഹമൂദ് കൂരിയ, ഡോ വി. അബ്ദുൽ ലത്തീഫ് , എ.വി. ശ്രീകുമാർ എന്നിവർ ചടങ്ങിൽ പങ്കെടുക്കും.
Comments are closed.