അന്താരാഷ്ട്ര ബുക്കര്‍ പുരസ്കാര ജേതാവ് ഗീതാഞ്ജലി ശ്രീ കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ വേദിയില്‍ എത്തുന്നു
അന്താരാഷ്ട്ര ബുക്കര്‍ പുരസ്കാര ജേതാവ് ഗീതാഞ്ജലി ശ്രീ കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ ആറാം പതിപ്പിന്റെ വേദിയില്‍ എത്തുന്നു. ഗീതാഞ്ജലി ശ്രീയുടെ ‘രേത് സമാധി’ എന്ന നോവലിന്റെ ഇംഗ്ലിഷ് പരിഭാഷയായ ‘ടോംബ് ഓഫ് സാന്‍ഡിനാണ് 2022 ലെ അന്താരാഷ്ട്ര ബുക്കര്‍ സമ്മാനം ലഭിച്ചത്. ഹിന്ദിയില്‍ നിന്നുള്ള ഒരു കൃതിയുടെ പരിഭാഷയ്ക്ക് ആദ്യമായാണ് ഇന്‍റര്‍നാഷണല്‍ ബുക്കര്‍ പുരസ്കാരം ലഭിക്കുന്നത്. ഡെയ്സി റോക് വെല്ലാണ് ഇംഗ്ലീഷ് പരിഭാഷ നിര്‍വഹിച്ചത്. ഇന്ത്യ- പാക്ക് വിഭജന കാലത്തെ ദുരന്തസ്മരണകളും ഭര്‍ത്താവ് നഷ്ടപ്പെട്ടതില്‍ കടുത്ത വിഷാദരോഗത്തിനടിമയുമായ നോവലിലെ കേന്ദ്ര കഥാപാത്രം പാക്കിസ്ഥാനിലേക്ക് യാത്ര ചെയ്യാന്‍ ആഗ്രഹിക്കുന്നതാണ് രേത് സമാധിയുടെ ഇതിവൃത്തം.
ഏഷ്യയിലെ ഏറ്റവും വലിയ സാഹിത്യോത്സവങ്ങളിലൊന്നായ കെ എൽ എഫ് ആറാം പതിപ്പ് 2023 ജനുവരി 12, 13, 14, 15 തീയതികളില്‍ കോഴിക്കോട് കടപ്പുറത്ത് നടക്കും. ഡി സി കിഴക്കെമുറി ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന ഈ സാഹിത്യോത്സവത്തില്‍ സമകാലിക കലാ-സാഹിത്യ-സാംസ്‌കാരിക-സാമൂഹിക വിഷയങ്ങളില്‍ സജീവമായ ചര്‍ച്ചകള്‍ക്കും സംവാദങ്ങള്‍ക്കും വഴിയൊരുക്കിക്കൊണ്ട് പ്രമുഖര്‍ പങ്കെടുക്കും.
അന്താരാഷ്ട്രതലത്തില്‍ സാംസ്‌കാരിക കേരളത്തിന്റെ യശസ്സ് ഉയര്‍ത്തിയ കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ ലോകത്തിലെ മറ്റേത് സാഹിത്യോത്സവങ്ങളില്‍ നിന്നും ഏറെ വ്യത്യസ്തമാണ്. പൂര്‍ണ്ണമായും ജനങ്ങളുടെ പങ്കാളിത്തത്തോടെയുള്ള സാഹിത്യോത്സവമാണിത്.
രജിസ്ട്രേഷനും കൂടുതല്‍ വിവരങ്ങള്‍ക്കുമായി സന്ദര്‍ശിക്കുക
Comments are closed.