DCBOOKS
Malayalam News Literature Website

‘INDIA – MAGIC OF HARMONY’; ജിത്തു കോളയാടിന്റെ ഡോക്യുമെന്ററി പ്രദർശനം ഓഗസ്റ്റ് 28ന്

തലശ്ശേരിയിൽ നടക്കുന്ന ഡി സി ബുക്സ് മെഗാ ബുക്ക് ഫെയറിന്റെ ഭാഗമായി ജിത്തു കോളയാടിന്റെ  ‘INDIA – TextMAGIC OF HARMONY’ എന്ന ഡോക്യുമെന്ററിയുടെ പ്രദർശനവും യാത്രാനുഭവങ്ങൾ പങ്കുവെക്കലും ഓഗസ്റ്റ്  28 ന് വൈകുന്നേരം 4 മണിക്ക് നടക്കും. ആഗസ്റ്റ് 26 മുതല്‍ സെപ്റ്റംബര്‍ മൂന്ന് വരെ തലശ്ശേരി പഴയ ബസ്സ്റ്റാന്‍ഡിനു സമീപമുള്ള ബി.ഇ.എം.പി എച്ച്.എസ്.എസിലാണ് മേള സംഘടിപ്പിച്ചിരിക്കുന്നത്. ലോകപ്രശസ്ത മാന്ത്രികനും മോട്ടിവേഷണൽ സ്പീക്കറുമായ ഗോപിനാഥ് മുതുകാടിന്റെ ‘ഇന്ത്യ എന്റെ പ്രണയ വിസ്മയം എന്ന യാത്രാ വിവരണത്തിലെ ഒരു ഇന്ത്യൻ യാത്രയെ കൂടെ നിന്ന് പകർത്തിയ ചലച്ചിത്ര പ്രവർത്തകനാണ് ജിത്തു കോളയാട്.

അത്യാകര്‍ഷകമായ നിരവധി ആനുകൂല്യങ്ങളാണ് ഇവിടെ വായനക്കാര്‍ക്കായി ഒരുക്കിയിരിക്കുന്നത്.

ഇന്ത്യയിലും വിദേശത്തുമുള്ള പ്രമുഖ പ്രസാധകരുടെ കൃതികളെല്ലാം മേളയില്‍ ലഭ്യമാണ്. കഥ, കവിത, നോവല്‍, ജനപ്രിയഗ്രന്ഥങ്ങള്‍, ക്ലാസിക്കുകള്‍, റഫറന്‍സ് പുസ്തകങ്ങള്‍, ബാലസാഹിത്യഗ്രന്ഥങ്ങള്‍, ഡിക്ഷ്ണറികള്‍, സെല്‍ഫ് ഹെല്‍പ് പുസ്തകങ്ങള്‍, മത്സരപരീക്ഷകള്‍ക്കുള്ള പഠനസഹായികള്‍, ആദ്ധ്യാത്മികഗ്രന്ഥങ്ങള്‍, പാചകം, യാത്രാവിവരണങ്ങള്‍, ജീവചരിത്രങ്ങള്‍, ആത്മകഥ, ആരോഗ്യം തുടങ്ങി വിവിധ വിഭാഗങ്ങളിലായി ആയിരക്കണക്കിന് മലയാളം-ഇംഗ്ലീഷ് പുസ്തകങ്ങള്‍ മേളയില്‍ ലഭ്യമാകും. കൂടാതെ, മെഡിക്കല്‍ സയന്‍സ്, എഞ്ചിനീയറിങ്, മാനേജ്‌മെന്റ്, കംപ്യൂട്ടര്‍ തുടങ്ങിയ മേഖലകളിലെ മുന്‍നിര പ്രസാധകരുടെ പുസ്തകങ്ങളും ഇഷ്ടാനുസരണം സ്വന്തമാക്കാനുള്ള അവസരമാണ് മേളയിലൂടെ ഒരുക്കിയിരിക്കുന്നത്.

കുട്ടികള്‍ക്കായുള്ള പ്രത്യേക പുസ്തകങ്ങളും മേളയില്‍ ലഭ്യമാണ്. പുസ്തകങ്ങള്‍ കാണുന്നതിനും തെരഞ്ഞെടുക്കുന്നതിനും കൂടുതല്‍ സൗകര്യങ്ങള്‍ വായനക്കാര്‍ക്കായി ബുക്ക് ഫെയറില്‍ ഒരുക്കിയിട്ടുണ്ട്.

ഏവര്‍ക്കും ഹൃദ്യമായ സ്വാഗതം

ഗോപിനാഥ് മുതുകാടിന്റെ പുസ്തകങ്ങൾക്കായി ക്ലിക്ക് ചെയ്യൂ

 

 

Comments are closed.