ഗോപിനാഥ് മുതുകാടിന്റെ ‘ഇന്ത്യ എന്റെ പ്രണയവിസ്മയം’; പുസ്തകചര്‍ച്ച നാളെ
ഗോപിനാഥ് മുതുകാടിന്റെ ‘ഇന്ത്യ എന്റെ പ്രണയവിസ്മയം’ എന്ന പുസ്തകത്തെ മുന്‍നിര്‍ത്തി സെന്റ് ഡിംഫ്‌ന ഇംപ്രൂവ്‌മെന്റ് ഹബ് സംഘടിപ്പിക്കുന്ന പുസ്തകചര്‍ച്ച നാളെ (5 സെപ്റ്റംബര്‍ 2021). ടെറ്റെ-എ-ടെറ്റെ വിത്ത് ഗോപിനാഥ് മുതുകാട് എന്ന പേരിലാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. ഡിസി ബുക്‌സാണ് പുസ്തകത്തിന്റെ പ്രസാധകര്‍.
ജോസഫ് അന്നംകുട്ടി ജോസ്, ആന്റോ മിഷേല്‍, രാമദാസ് ആര്‍, ഫാ.വിന്‍സെന്റ് പേരപ്പാടന്‍ , ഷൈല തോമസ്, നസര്‍ അലിക്കല്‍, ഡോ.ഫിനോഷ്, ഡോ.ലാല്‍
എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുക്കും.
നാല് വ്യത്യസ്ത ഭാരത യാത്രകള്‍ നടത്തി അപൂര്‍വ നേട്ടം കൈവരിച്ച ഗോപിനാഥ് മുതുകാടിന്റെ ഭാരത യാത്രാനുഭവങ്ങളാണ് ‘ഇന്ത്യ എന്റെ പ്രണയ വിസ്മയം’.
വിസ്മയഭാരത യാത്ര, ഗാന്ധിമന്ത്ര, വിസ്മയസ്വരാജ്, മിഷന്‍ ഇന്ത്യ എന്നിവയായിരുന്നു ആ യാത്രകള്‍. ഒരോ യാത്രയിലൂടെയും മുതുകാട് അറിഞ്ഞ ഇന്ത്യ എന്ന വിസ്മയരാജ്യത്തെക്കുറിച്ചുള്ള ഓര്‍മ്മകളാണ് ഈ പുസ്തകം. ഈ പുസ്തകത്തില്‍ ഗാന്ധിയും ടാഗോറും എ പി ജെ അബ്ദുല്‍ കലാമും ഉള്‍പ്പെടെ ഇന്ത്യയെ അറിഞ്ഞ മഹത്ജീവിതങ്ങളുണ്ട്. വെള്ളത്തിനും വിദ്യാഭ്യാസത്തിനും ബുദ്ധിമുട്ടുന്ന ഗ്രാമീണ ഇന്ത്യയുണ്ട്. എല്ലാ പ്രതിസന്ധികളെയും അതിജീവിച്ച് തളരാതെ സഞ്ചരിച്ച മുതുകാട് എന്ന കലാകാരന്റെ പ്രചോദനാത്മക ജീവിതമുണ്ട്.
പുസ്തകം ബുക്ക് ചെയ്യാന്‍ ക്ലിക്ക് ചെയ്യൂ
ഡിസി ബുക്‌സ് പ്രസിദ്ധീകരിച്ച ഗോപിനാഥ് മുതുകാടിന്റെ പുസ്തകങ്ങള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമയക്രമത്തിനും സൂം മീറ്റിംഗ് വിവരങ്ങള്‍ക്കുമായി ക്ലിക്ക് ചെയ്യൂ
Comments are closed.