ഇന്ത്യയും ചൈനയും വെടിയൊച്ചകളും
ശശി തരൂര്‍
ഇതിനിടയില്‍ ഗാല്‍വന്‍ കൈയേറ്റേത്തപ്പറ്റി ്രപധാനമ്രന്തി നടത്തിയ ്രപസ്താവന കൂടുതല്‍ ആശയക്കുഴപ്പങ്ങള്‍ സൃഷ്ടിച്ചു. െെചന ഇന്ത്യയിേലക്കു കൈയേറ്റെമാന്നും നടത്തിയിട്ടില്ല എന്ന ്രപസ്താവന ഇന്ത്യയില്‍ അേദ്ദഹത്തിെന്റ ”ശക്തനായ ഭരണാധികാരി” എന്ന ഇേമജ് കാത്തുസൂക്ഷിക്കുവാനായിരുന്നു. ഗാല്‍വന്‍ താഴ്‌വരയും പാന്‍േഗാങ് തടാകവും ഇേപ്പാള്‍ െെചനയുെട െെകവശമാണ്. അതുെകാണ്ടുതെന്ന ്രപധാനമ്രന്തിയുെട വാക്കുകള്‍ െെചനെയ സേന്താഷിപ്പിച്ചിരിക്കുകയാണ്. ഇന്ത്യയുമായുള്ള ബലാബലത്തില്‍ അവ
ര്‍ തങ്ങളുെട േമല്‍െെക്ക ശക്തിെപ്പടുത്തിയിരിക്കുന്നു. അന്താരാഷ്്രടതലത്തില്‍ െെചന തങ്ങളുെട കൈയേറ്റ ആേരാപണത്തില്‍നിന്നും കുറ്റവിമുക്തരാക്കെപ്പടുകയും െചയ്തു.
ഹിമാലയ മലനിരകളിലെ ഇന്ത്യാ-ചൈനാ അതിര്‍ത്തിയില്‍, ഇന്ത്യ
യും ചൈനയുമായി തുടര്‍ന്നുകൊണ്ടിരിക്കുന്ന സംഘര്‍ഷഭരിതമായ അന്തരീക്ഷത്തില്‍ ഇന്ത്യാ-ചൈനാ ബന്ധത്തിന്റെ ഭാവി എന്ന നിലയില്‍ ഒരു പരിപ്രേക്ഷ്യം ഉണ്ടാക്കിയെടുക്കേണ്ടതുണ്ട്. 2020 ജൂണ്‍ മാസത്തില്‍ ലഡാക്ക് പ്രവിശ്യയിലെ ഗാല്‍വന്‍ താഴ്‌വരയില്‍ ഇന്ത്യയുടെ ഇരുപത് സൈനികരും ഇനിയും വ്യക്തമല്ലാത്ത എണ്ണത്തില്‍ ചൈനീസ് സൈനികരും കൊല്ലപ്പെടുകയുണ്ടായി. ഈ സംഭവം ഏഷ്യയിലെ ഭൂരാഷ്ട്രതന്ത്രം മാത്രമല്ല, ആഗോള രാഷ്ട്രീയത്തിലും വലിയ സ്വാധീനം ചെലുത്തുന്ന ഒന്നാണ്.
ഊതിപ്പെരുപ്പിച്ച ഒരു വാദമെന്നു തോന്നാമെങ്കിലും കുറേയധികം ദശാബ്ദങ്ങളായി ഇന്ത്യയും ചൈനയും ഊഷ്മളമായ അതിര്‍ത്തിബന്ധങ്ങള്‍ പുലര്‍ത്തിയിരുന്നു. 1962-ല്‍ നടന്ന ഇന്ത്യാ-ചൈനാ യുദ്ധത്തില്‍ ഇന്ത്യയ്ക്ക് ഏകദേശം 23,200 സ്‌ക്വയര്‍ കിലോമീറ്റര്‍ ഭൂമി നഷ്ടപ്പെട്ടു. ചൈനയുടെ ഒരു പ്രധാന ആവശ്യം അവര്‍ തെക്കന്‍ ടിബറ്റ് എന്നുവിളിക്കുന്ന അരുണാചല്‍പ്രദേശിന്റെ ഏകദേശം 92,000 സ്‌ക്വയര്‍ കിലോമീറ്റര്‍ സ്ഥലംകൂടി സ്വന്തമാക്കുക എന്നതാണ്. യഥാര്‍ത്ഥ നിയന്ത്രണരേഖയ്ക്ക് ഇരുവശവുമായി ഹൈവേകളും ബങ്കറുകളും പണിതുയര്‍ത്തുമ്പോഴും അതൊക്കെ മിക്കപ്പോഴും ”വ്യത്യസ്ത അഭിപ്രായങ്ങള്‍” എന്ന നിലയില്‍ തള്ളിക്കളയുകയാണുണ്ടായിട്ടുള്ളത്.
പലപ്പോഴും ചെറിയ കൈയേറ്റങ്ങള്‍ ചൈന നടത്താറുണ്ടായിരുന്നെങ്കിലും കഴിഞ്ഞ 50 വര്‍ഷമായി യാതൊരു തരത്തിലുമുള്ള വെടിവെപ്പുകളും ഈ മേഖലയില്‍ ഉണ്ടായിട്ടില്ല. അതിനാല്‍ത്തന്നെ ഗാല്‍വന്‍ താഴ്‌വരയിലെ കൈയേറ്റം വളരെ ഗൗരവമുള്ളതാണ്. ഇപ്രാവശ്യത്തെ കൈയേറ്റങ്ങള്‍ പൊതുജനങ്ങളുടെ ഇടയില്‍പോലും ചര്‍ച്ചയാകുകയും അത് ചൈനയുടെ പ്രസിഡന്റ് ഷിയുടെ കോലം കത്തിക്കുന്നതിലും ചൈ
നാനിര്‍മ്മിത ഉപകരണങ്ങള്‍ ഉപേക്ഷിക്കുന്നതിനും കാരണമായി.
ഇന്ത്യയുടെ ‘ബദ്ധവൈരി’കളായ പാകിസ്താനുമായി ചൈനയ്ക്കുള്ള ബന്ധവും ദലൈലാമയ്ക്കു ചൈന ആതിഥ്യമരുളിയതും പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചിരുന്നുവെങ്കിലും ഇത്തരം കാര്യങ്ങള്‍ നയതന്ത്രബന്ധങ്ങളെ അലോസരപ്പെടുത്താതിരിക്കാന്‍ ഇന്ത്യ ശ്രദ്ധിച്ചിരുന്നു.അതിര്‍ത്തിയിലെ അസ്വാരസ്യങ്ങള്‍ മറ്റു മേഖലകളിലേക്കു വ്യാപിക്കാതിരിക്കുവാനും കച്ചവടബന്ധങ്ങള്‍ ഊട്ടിയുറപ്പിക്കാനും ഇന്ത്യ മനഃപൂര്‍വം ശ്രദ്ധിച്ചിരുന്നു.
2020 ഇന്ത്യാ-ചൈനാ ബന്ധങ്ങള്‍ ഒരു നാഴികക്കല്ലായിത്തീരേണ്ടതായിരുന്നു. 2019 ഒക്ടോബറില്‍ മഹാബലിപുരത്ത് ചൈനയുടെ പ്രസിഡന്റ് ഷിയും, ഇന്ത്യയുടെ പ്രധാനമന്ത്രിയും നടത്തിയ ഉച്ചകോടി ശ്രദ്ധേയമായിരുന്നു. ഇന്ത്യ -ചൈന നയതന്ത്രബന്ധത്തിന്റെ 70-ാം വാര്‍ഷികമായ 2020-ല്‍ 70 സംയുക്ത സംരംഭങ്ങള്‍ക്ക് തുടക്കം കുറിക്കാനുള്ള ശ്രമത്തിലുമായിരുന്നു. ഈ സംരംഭങ്ങളില്‍ ഇരുരാജ്യങ്ങളുടേയും സഹസ്രാബ്ദങ്ങള്‍ നീണ്ട സാംസ്‌കാരിക ചരിത്രവും ബന്ധങ്ങളും ഉള്‍പ്പെട്ടിരുന്നു. സൈനികബന്ധങ്ങളും സംയുക്ത സംരംഭത്തിന്റെ ഭാഗമായിരുന്നു.
1991 -നു ശേഷം ചൈന ഇന്ത്യയുടെ രണ്ടാമത്തെ വലിയ കച്ചവട പങ്കാളി ആയിത്തീര്‍ന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി ചൈനയ്ക്ക് അനുകൂലമായ ധാരാളം നിക്ഷേപ പദ്ധതികളെയും പ്രോത്സാഹിപ്പിക്കുകയും ചെയ്തു. തുറമുഖങ്ങള്‍, വിമാനത്താവളങ്ങള്‍, വാര്‍ത്താവിനിമയം എന്നീ മേഖലകളില്‍ ഇന്ത്യയില്‍ ചൈനയുടെ നിക്ഷേപം വലിയ വലിയ രീതിയില്‍ വളര്‍ന്നു. ഏഷ്യന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ബാങ്കിന്റെ പ്രവര്‍ത്തനത്തിലും ഇന്ത്യ സജീവമായി നിലകൊണ്ടു. ആഞകഇട പോലുള്ള അന്താരാഷ്ട്ര കരാറുകളിലും ഷാംഗായ് ആസ്ഥാനമായ BRICS ബാങ്കിന്റെ പ്രവര്‍ത്തനത്തിലും ഇന്ത്യ ആവേശപൂര്‍വം പങ്കെടുത്തിരുന്നു.
പൂര്‍ണ്ണരൂപം വായിക്കാന്‍ ഒക്ടോബര്‍ ലക്കം പച്ചക്കുതിര വാങ്ങിക്കൂ
ഡിജിറ്റല്‍ പതിപ്പിനായി സന്ദര്‍ശിക്കുക
ഡി സി / കറന്റ് പുസ്തകശാലകളിലും ഒക്ടോബര്‍ ലക്കം ലഭ്യമാണ്
Comments are closed.