ഇന്ത്യയിൽ ഇസ്ലാം പ്രചരിക്കുന്നത് സൂഫികളുടെ കടന്നു വരവോടു കൂടി: റാണ സഫ്വി
ഇന്ത്യയിൽ ഇസ്ലാം പ്രചരിക്കുന്നത് സൂഫികളുടെ കടന്നു വരവോടു കൂടിയാണെന്ന് റാണ സഫ്വി. കെ എൽ എഫിന്റെ നാലാം ദിവസം വേദി ഒന്ന് തൂലികയിൽ നടന്ന ചർച്ചയിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. സൂഫിസത്തെക്കുറിച്ചും വിശ്വാസത്തെക്കുറിച്ചും ചർച്ചയിൽ പറഞ്ഞു. ആത്മനിയന്ത്രണത്തിനുള്ള കഠിനമായ ആചാരാനുഷ്ഠാനങ്ങളിലൂടെ ദൈവത്തിലേക്ക് കൂടുതൽ അടുക്കാൻ കഴിയുമെന്ന് സൂഫികൾ കരുതുന്നു എന്ന് റാണ സഫ്വി പറഞ്ഞു. സൂഫി മാർഗം ഇന്ത്യയിൽ ഏറെ പ്രചരിച്ചത് മുഗൾ ഭരണകാലത്താണ് എന്നും റാണ സഫ്വി കൂട്ടിച്ചേർത്തു. മൗലാന ജലാലുദ്ദീൻ റൂമിയുടെ സുഫി കവിതകളെക്കുറിച്ച് വേദിയിൽ ചർച്ച ചെയ്തു.
Comments are closed.