മലയാളഭാഷയിലെ ആദ്യ എഡിറ്റര്‍ റവ.ജോര്‍ജ് മാത്തന്റെ ഓര്‍മകളിലൂടെ…
മലയാള ഭാഷയ്ക്ക് നിരവധി സംഭാവനകള്‍ നല്‍കിയ ഭാഷാ പണ്ഡിതന്‍ റവ.ജോര്‍ജ് മാത്തന്റെ 150-ാം ചരമവാര്‍ഷികമായിരുന്നു ഇന്നലെ. കേരള സാമൂഹിക പരിഷ്‌കരണ ചരിത്രത്തില്‍ ശ്രദ്ധേയനായ അദ്ദേഹത്തിന് മലയാളക്കര നിരവധി വിശേഷണങ്ങളാണ് നല്‍കിയിട്ടുള്ളത്.
1819 സെപ്തംബര്‍ 25ന് ചെങ്ങന്നൂരിലെ പുത്തന്‍കാവില്‍ കിഴക്കെതലയ്ക്കല്‍ മാത്തന്‍ തരകന്റെയും പുത്തന്‍കാവില്‍ പുത്തന്‍വീട്ടീല്‍ അന്നാമ്മയുടെയും മകനായി ജനിച്ച മാത്തന്‍ അച്ചന്‍ ആംഗ്ലിക്കന്‍ സഭയുടെ ആദ്യ നാട്ടുപട്ടക്കാരനും മാതൃഭാഷയെ കൂടാതെ സുറിയാനി, ഇംഗ്ലീഷ്, ഗ്രീക്ക്, ഹീബ്രു, സംസ്‌കൃതം, തമിഴ്, തെലുങ്ക്, ഹിന്ദുസ്ഥാനി ഭാഷകളിലെ പണ്ഡിതനുമായിരുന്നു.
മലയാഴ്മയുടെ വ്യാകരണം, സത്യവേദഖേടം തുടങ്ങി നിരവധി ഗ്രന്ഥങ്ങളുടെ രചയിതാവും ആദ്യ പൂര്‍ണ മലയാള വ്യാകരണ ഗ്രന്ഥകര്‍ത്താവുമാണ് ജോര്‍ജ് മാത്തന്‍. മലയാള ഭാഷയ്ക്കും സാമൂഹിക നവോത്ഥാനത്തിനും ഗണ്യമായ സംഭാവനകളാണ് അദ്ദേഹം നല്‍കിയത്. സംസ്‌കൃതത്തിന്റെയും തമിഴിന്റേയും സ്വാധീനത്തില്‍ വലഞ്ഞിരുന്ന മലയാളത്തിന് വ്യാകരണത്തിന്റെ നട്ടെല്ലു പണിതു നല്‍കിയ യുഗ പ്രഭാവനായിരുന്നു അദ്ദേഹം.
1862 മുതല്‍ രോഗബാധിതനായ ജോര്‍ജ് മാത്തന്‍ 1870 മാര്‍ച്ച് 4 ന് അന്തരിച്ചു.
Comments are closed.