DCBOOKS
Malayalam News Literature Website

ഇക്കിഗായ് ജീവിതത്തിന് 35 വിദ്യകള്‍

ഹെക്റ്റര്‍ ഗാര്‍സിയ, ഫ്രാന്‍സെസ്‌ക് മിറാലെസ് എന്നിവര്‍ ചേര്‍ന്ന് രചിച്ച ‘ഇക്കിഗായ്‘ -ജീവിതം ആനന്ദകരമാക്കാന്‍ ഒരു ജാപ്പനീസ് രഹസ്യം  എന്ന പുസ്തകത്തില്‍ നിന്നും ഒരു ഭാഗം

ഇക്കിഗായ് ജാപ്പനീസ് ഭാഷയിലുള്ള വാക്കാണ്. ഇതിന് കൃത്യമായി ഒരു തര്‍ജ്ജമ നല്കാന്‍ കഴിയില്ല. ഇതു ജീവിതത്തിന് അര്‍ത്ഥം നല്കുന്നു. മറ്റൊരുതരത്തില്‍ പറഞ്ഞാല്‍, ഓരോ ദിവസവും ശുഭപ്രതീക്ഷയോടെ ഉണരുന്നത് നിങ്ങളുടെ ഇക്കിഗായ് കാരണമാകുന്നു.’ഇക്കി’ എന്നാല്‍ ‘ജീവന്‍’ അല്ലെങ്കില്‍ ‘ജീവിതം’, ‘ഗായ്’ എന്നാല്‍ ‘മൂല്യം’ നല്കുന്നത്. ‘അതിനാല്‍ മൂല്യമുള്ള ജീവിതം നല്കുന്നത്’ എന്ന് തര്‍ജ്ജമ ചെയ്യാം. എല്ലാ മനുഷ്യരുടെയുള്ളിലും ഒരു ഇക്കിഗായ് ഉണ്ട് എന്ന് ജപ്പാന്‍കാര്‍ വിശ്വസിക്കുന്നു. ചിലപ്പോള്‍ പല ഇക്കിഗായ് ഉണ്ടാവാം. നാമതറിയാതെ പോകുന്നു; നാംതന്നെ അത് കണ്ടെത്തണം.

ഇക്കിഗായ് ജീവിതത്തിന് 35 വിദ്യകള്‍

  • 10% അഭിവൃദ്ധിയാണ് ലക്ഷ്യമെങ്കില്‍, 100% നേടാന്‍ എന്തു ചെയ്യണമെന്നാലോചിക്കുക.
  • ഒരു ‘അസാധ്യ’മെങ്കിലും ‘സാധ്യ’മാക്കാന്‍ ദൈനംദിന ജീവിതചര്യയില്‍ ഉള്‍പ്പെടുത്തുക.
  • ക്ഷമയും നിരന്തരപ്രയത്‌നവും നിങ്ങളുടെ ലക്ഷ്യം നേടുന്നതിനായി പരിശീലിക്കുക.
  • ഒരു പുതിയ, നല്ല ശീലം സ്വായത്തമാക്കാന്‍ 21 ദിവസം സമര്‍പ്പിക്കുക.
  • വിശ്വസ്തരോട്, നിങ്ങളുടെ പ്രവൃത്തിയെക്കുറിച്ചുള്ള അഭിപ്രായം ചോദിക്കുക.
  • നിങ്ങളുടെ അഭിനിവേശത്തെ നയിക്കാന്‍ ഒരു മാര്‍ഗ്ഗദര്‍ശിയെ കണ്ടുപിടിക്കുക.
  • 7അടുത്ത പദ്ധതിക്കായി നിങ്ങള്‍ തിരഞ്ഞെടുത്ത കാര്യം, അനുകരിക്കുകയും മെച്ചപ്പെടുത്തുകയും ചെയ്യുക.
  • ഇഷ്ടമില്ലാത്ത കാര്യങ്ങള്‍ ഒഴിവാക്കിക്കൊണ്ട്, ഇഷ്ടമുള്ളത് കണ്ടുപിടിക്കുക.
  • ഓരോ ആഴ്ചയും ഒരു നന്മ കണ്ടുപിടിക്കുക, അതിനെ ബലപ്പെടുത്തുക.
  • നിങ്ങളുടെ അഭിനിവേശം സമാനചിന്താഗതിക്കാരുമായി പങ്കുവെക്കുക, അങ്ങനെ പുതിയ കാര്യങ്ങള്‍ പഠിക്കുക.
  • സ്വാസ്ഥ്യമണ്ഡലത്തില്‍നിന്നും പുറത്തേക്കിറങ്ങി, പുതിയ മേഖലകള്‍ കണ്ടുപിടിക്കുക.
  • അത്യാവശ്യകാര്യങ്ങളെക്കാള്‍, പ്രധാനപ്പെട്ട കാര്യങ്ങള്‍ക്ക് മുന്‍തൂക്കം നല്കുക.
  • അത്യാവശ്യമല്ലാത്തതും ഉപകാരപ്രദമല്ലാത്തതുമായ കാര്യങ്ങള്‍ ജീവിതത്തില്‍നിന്നും ഒഴിവാക്കുക.
  • നിങ്ങളുടെ പദ്ധതിക്കൊരു പേരിടുക. അതു നിങ്ങളുടെ പ്രവൃത്തിയെ പ്രോത്സാഹിപ്പിക്കും.
  • ബാല്യകാല മൂല്യങ്ങളും സ്വപ്നങ്ങളും തിരിച്ചെടുക്കുക.
  • നിങ്ങളുടെ ജീവിതവിജയങ്ങളെ ഓര്‍ത്തെടുത്ത്, സ്വയം പ്രോത്സാഹനം നല്കുക.
  • ഈ കാര്യങ്ങളില്‍ തുടക്കക്കാരായ സുഹൃത്തുക്കളെ തിരിച്ചറിഞ്ഞ് സഹായം നല്കുക.
  • ഭൂതകാലത്തെ കുത്തുകള്‍ യോജിപ്പിച്ച് വര്‍ത്തമാനകാലത്തെ മനസ്സിലാക്കുക.
  • കമ്പ്യൂട്ടര്‍ സ്‌ക്രീനില്‍നിന്നും സാങ്കല്പിക ബന്ധങ്ങളില്‍നിന്നും വിട്ടുനില്‍ക്കാനുള്ള സമയം കണ്ടെത്തുക.
  • ഭക്ഷണം സാവധാനം കഴിക്കുക. വിശ്രമവേളകളില്‍ ‘സാവധാനം ജീവിക്കുക’.
  • ഒരു സമയം, ഒരു കാര്യം മാത്രം ചെയ്യുക.
  • ഒരു ദിവസം അഞ്ചു മിനിറ്റെങ്കിലും വ്യക്തിപരമായി എന്തെങ്കിലും എഴുതുക.
  • സ്വന്തം വികാരങ്ങളെ കൂടുതല്‍ മനസ്സിലാക്കാന്‍ ഹൈക്കു ശീലിക്കുക.
  • ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട തീരുമാനങ്ങള്‍ ഇപ്പോഴെടുക്കുക.
  • ഉത്തരം ലഭിക്കാത്ത ചോദ്യങ്ങള്‍ മനസ്സിലോര്‍ത്ത് ഉറങ്ങാന്‍ കിടക്കുക.
  • എന്‍സോ വൃത്തം വരച്ച്, ഒഴുകുക.
  • ഓരോ ആഴ്ചയും ഓരോ കൊആനിന്റെ ഉത്തരം കണ്ടെത്തുക.
  • ദിവസവും ചെയ്യുന്ന പ്രവൃത്തികള്‍ക്ക് തുല്യ പ്രാധാന്യം നല്കുക.
  • ജീവിതത്തിലെ അവിചാരിത ഭാഗ്യങ്ങളെയും യാദൃച്ഛികതകളെയും ഉള്‍ക്കൊള്ളുക.
  • കരുണയോടെ ആരെയെങ്കിലും സഹായിക്കുക എന്ന പ്രവൃത്തി ദിനചര്യയില്‍ ഉള്‍പ്പെടുത്തുക.
  • സ്‌നേഹിക്കുന്നവരെ പതിവായി ആലിംഗനം ചെയ്യുക.
  • ലക്ഷ്യമില്ലാതെ യാത്ര ചെയ്യുക, അത്ഭുതങ്ങള്‍ സംഭവിക്കാന്‍ ഇടം നല്കുക.
  • ഇക്കിഗായ് ഉണര്‍ത്താനായി കൈസന്‍ ഒരു ഭാഗമാക്കുക.
  • അഭിവൃദ്ധിയുടെ അമ്പിന്റെ ലക്ഷ്യം നിങ്ങളാവട്ടെ.
  • പിന്തിരിപ്പന്‍ പ്രവൃത്തികളില്‍നിന്നും മാറിനില്‍ക്കുക.

തുടര്‍ന്ന് വായിക്കാന്‍ ക്ലിക്ക് ചെയ്യൂ

Comments are closed.