‘ഇക്കിഗായ്’ – ജീവിതം ആനന്ദകരമാക്കാന്‍ ഒരു ജാപ്പനീസ് രഹസ്യം; ഇപ്പോള്‍ വില്‍പ്പനയില്‍
ജീവിതം ആനന്ദകരമാക്കാന്‍ ഒരു ജാപ്പനീസ് രഹസ്യം ‘ഇക്കിഗായ്‘ ഇപ്പോള്‍ വില്‍പ്പനയില്‍. ഹെക്റ്റര്‍ ഗാര്‍സിയ, ഫ്രാന്‍സെസ്‌ക് മിറാലെസ് എന്നിവര്‍ ചേര്‍ന്ന് രചിച്ചിരിക്കുന്ന പുസ്തകം സംസ്ഥാനത്തുടനീളമുള്ള ഡിസി/കറന്റ് ബുക്‌സ് ശാഖകളിലൂടെയും ഡിസി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോറിലൂടെയും ഇപ്പോള്‍ വായനക്കാര്‍ക്ക് ലഭ്യമാണ്. ഗീതാജ്ഞലിയാണ് പുസ്തകം വിവര്‍ത്തനം ചെയ്തിരിക്കുന്നത്.
‘ഇക്കി’ എന്നാൽ ‘ജീവൻ’ ‘ജീവിതം’, ‘ഗായ് ‘ എന്നാൽ ‘മൂല്യം’ നല്കുന്നത്. അതിനാൽ ‘മൂല്യമുള്ള ജീവിതം നല്കുന്നത് ‘ എന്നാണ് ഇക്കിഗായ് അർത്ഥമാക്കുന്നത്. എല്ലാ മനുഷ്യരുടെയുള്ളിലും ഒരു ഇക്കിഗായ് ഉണ്ട് എന്ന് ജപ്പാൻകാർ വിശ്വസിക്കുന്നു. നാമതറിയാതെ പോകുന്നു; നാംതന്നെ അത് കണ്ടെത്തണം.ഈ വിശിഷ്ടകൃതി ശ്രദ്ധയോടെ വായിച്ച്, ഇതിൽ പറയുന്ന നിർദ്ദേശങ്ങൾ പാലിച്ചാൽ, ഇത്രയും കാലം ഭാവനയിൽ മാത്രമുണ്ടായിരുന്ന ഒരു ലോകത്തേക്ക് അതു നിങ്ങളെ കൊണ്ടുപോകും. പുതിയ ഒരു ഭൂപ്രകൃതി കാണുന്നതുപോലെ, വലിയ മാറ്റങ്ങളും അത്ഭുതങ്ങളും അനുഭവിക്കാൻ തയ്യാറായിക്കൊള്ളൂ.
Comments are closed.