DCBOOKS
Malayalam News Literature Website

ആവശ്യപ്പെടാതെ ഉപദേശം നല്‍കരുത്!

ഹെക്റ്റര്‍ ഗാര്‍സിയ, ഫ്രാന്‍സെസ്‌ക് മിറാലെസ് എന്നിവര്‍ ചേര്‍ന്ന് രചിച്ച ‘ഇക്കിഗായ്‘ -ജീവിതം ആനന്ദകരമാക്കാന്‍ ഒരു ജാപ്പനീസ് രഹസ്യം  എന്ന പുസ്തകത്തില്‍ നിന്നും ഒരു ഭാഗം

ലപ്പോഴും മറ്റുള്ളവരുടെ ജീവിതത്തില്‍ നമുക്ക് തെറ്റെന്ന് തോന്നുന്ന എന്തെങ്കിലും കണ്ടാല്‍, അവര്‍ ചോദിച്ചില്ലെങ്കിലും നമ്മള്‍ക്ക് അഭിപ്രായം പറയണമെന്ന് തോന്നും. ചിലപ്പോള്‍ ഇത് Textഅവരില്‍ മാനസിക പിരിമുറുക്കമുണ്ടാക്കും. അവര്‍ക്ക് അഭിപ്രായം വേണമായിരുന്നുവെങ്കില്‍ നിങ്ങളോട് ചോദിച്ചിട്ടുണ്ടാവും.

മാത്രമല്ല, നമ്മുടെ അഭിപ്രായം വിമര്‍ശനമായിട്ടാണ് അവര്‍ കണക്കാക്കുക. അവര്‍ക്ക് എതിര്‍ക്കാനുള്ള പ്രവണതയുണ്ടാവും. ദേഷ്യവും തോന്നും. ഒരു നൂറ്റാണ്ടു മുമ്പ് ഡേല്‍ കാര്‍നെഗി പറഞ്ഞത്, വിമര്‍ശനം ഉള്‍ക്കൊള്ളാന്‍ ആര്‍ക്കും താത്പര്യമുണ്ടാവില്ല. കാരണം, അതൊരു വ്യക്തിയുടെ ആത്മാഭിമാനത്തെ മുറിവേല്‍പ്പിക്കും എന്നാണ്. എന്നാല്‍ അവര്‍ ചെയ്ത നല്ല കാര്യത്തെ ചൂണ്ടിക്കാണിച്ചാല്‍ കുറച്ചുകൂടി നല്ല ഫലമുണ്ടാവും.

നമ്മുടെ വിമര്‍ശനം ആവശ്യമായി വരുന്ന സാഹചര്യത്തില്‍, അത് നമ്മളുടെ ഉത്തരവാദിത്വമാകുമ്പോള്‍–വ്യക്തി ജോലിക്കാരനോ, വിദ്യാര്‍ത്ഥിയോ, മകനോ അങ്ങനെ ആരെങ്കിലുമാണെങ്കില്‍–വിമര്‍ശിക്കുന്നതിനുമുമ്പ് അവരുടെ നന്മകളെ പുകഴ്ത്തി, അവരോട് നമുക്ക് സ്‌നേഹവും ബഹുമാനവുമുണ്ട് എന്ന് ബോധ്യപ്പെടുത്തണം.

ഒരു ബന്ധത്തിനെ മുറിവേല്‍പ്പിക്കാതിരിക്കാന്‍, ഒരു വിമര്‍ശനത്തിനു മുമ്പ് അഞ്ച് പ്രശംസകളുണ്ടായിരിക്കണം എന്നാണ് അഭിപ്രായം.

Comments are closed.