ജലനിരപ്പ് 2391 അടി; ഇടുക്കി അണക്കെട്ടിലെ മുഴുവന്‍ ഷട്ടറുകളും അടച്ചു
ചെറുതോണി: ജലനിരപ്പ് 2391 അടിയായി കുറഞ്ഞതിനെ തുടര്‍ന്ന് ഇടുക്കി ചെറുതോണി അണക്കെട്ടിലെ മുഴുവന്‍ ഷട്ടറുകളും അടച്ചു. വൃഷ്ടിപ്രദേശത്തടക്കം കനത്ത മഴ പെയ്തതിനെ തുടര്‍ന്ന് അണക്കെട്ടിലെ അഞ്ച് ഷട്ടറുകളും ഓഗസ്റ്റ് ഒന്‍പതിന് തുറന്നിരുന്നു. മഴ കുറഞ്ഞതിനെ തുടര്‍ന്ന് നീരൊഴുക്ക് സാവധാനമായെങ്കിലും ജലനിരപ്പ് താഴുന്നതിന് വേണ്ടിയാണ് മൂന്നാഴ്ചയോളം തുറന്നിട്ടത്. തുലാവര്‍ഷം വരെ അണക്കെട്ട് തുറന്നുവെയ്ക്കേണ്ടി വരുമെന്നായിരുന്നു നേരത്തെയുണ്ടായിരുന്ന നിഗമനം.
1992-ലാണ് ഇതിനു മുമ്പ് അണക്കെട്ട് തുറന്നത്. കനത്ത മഴയെ തുടര്‍ന്ന് അണക്കെട്ടിന്റെ പരമാവധി സംഭരണ ശേഷിയോളം ജലനിരപ്പ് ഉയര്‍ന്നിരുന്നു.
Comments are closed.