DCBOOKS
Malayalam News Literature Website

‘ഇടിമിന്നലുകളുടെ പ്രണയവും മീസാന്‍കല്ലുകളുടെ കാവലും’; പുസ്തകചര്‍ച്ച ജനുവരി 19ന്

കെ പാറക്കടവിന്റെ ‘ഇടിമിന്നലുകളുടെ പ്രണയവും മീസാന്‍കല്ലുകളുടെ കാവലും’എന്ന പുസ്തകത്തെ ആസ്പദമാക്കി കാലിക്കറ്റ് ബുക്ക് ക്ലബ്ബ് സംഘടിപ്പിക്കുന്ന പുസ്തകചര്‍ച്ച ജനുവരി 19ന്. വെള്ളിയാഴ്ച വൈകുന്നേരം നാല് മണിക്ക് കോഴിക്കോട് കൈരളി ശ്രീ കോംപ്ലക്‌സിലെ വേദി ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചര്‍ച്ചയില്‍ ഡോ.പി.കെ. പോക്കര്‍, ഐസക് ഈപ്പന്‍, ഷീലാ ടോമി, പി കെ പാറക്കടവ് എന്നിവര്‍ പങ്കെടുക്കും.

രാഷ്ട്രീയവിഷയങ്ങൾ എങ്ങനെ കലാപരമായി കൈകാര്യം ചെയ്യാം എന്നതിന് മികച്ച ഉദാഹരണമാണ് ഇടിമിന്നലുകളുടെ പ്രണയമെന്ന് സച്ചിദാനന്ദൻ നിരീക്ഷിക്കുന്നു. മലയാളത്തിന് ഒരു പുതിയ അനുഭവമായ, പാറക്കടവ് കഥകൾ പോലെ, ചിന്തയുടെയും ഏകാഗ്രതയുടെയും തീക്ഷ്ണശില്പമായി മാറിയ അപൂർവ നോവലാണ് മീസാൻ കല്ലുകളുടെ കാവൽ. ഈ രണ്ടു ചെറിയ നോവലുകളും ഒറ്റ പുസ്തകമായി പ്രസിദ്ധീകരിച്ചതാണ് ‘ഇടിമിന്നലുകളുടെ പ്രണയവും മീസാന്‍കല്ലുകളുടെ കാവലും’.

പി കെ പാറക്കടവിന്റെ പുസ്തകങ്ങള്‍ക്കായി ക്ലിക്ക് ചെയ്യൂ

Comments are closed.