DCBOOKS
Malayalam News Literature Website

രക്തസാക്ഷികളുടെ ചോരത്തുള്ളികളായ ചുവന്നപൂക്കള്‍

 

ഭൂമിക്കടിയിൽ നിന്നും പൊന്തി വന്ന് നമ്മെ നോക്കുന്ന രക്തസാക്ഷികളുടെ ചോരത്തുള്ളികളാണ് ഈ ചുവന്ന പൂവെന്നു ഗസ്സാൻ കനഫാനിയുടെ ഒരു കഥാ പാത്രം പറയുന്നുണ്ടെന്ന് നീ. പ്രണയത്തെക്കുറിച്ചും പോരാട്ടത്തെ ക്കുറിച്ചും മരണത്തെക്കുറിച്ചും അന്ന് നമ്മൾ സംസാരിച്ചുകൊണ്ടിരുന്നു. പോകുമ്പോൾ നീയൊരു കവിത ചൊല്ലി.Text
“നിന്റെ കണ്ണുകൾ ചിരിക്കുമ്പോൾ
മുന്തിരിച്ചെടിയുടെ ഒരില.
പ്രഭാത നേരത്ത്,
ഒരു തുഴയൽക്കാരന്റെ
പങ്കായം ചലിപ്പിക്കുമ്പോൾ
ഇളകുന്ന വെള്ളത്തിലെ
ചന്ദ്രബിംബങ്ങളെപ്പോലെ
നൃത്തം ചെയ്യുന്ന വെളിച്ചം,
അതിന്റെ ആഴങ്ങളിലെവിടെയോ
നക്ഷത്രങ്ങൾ സ്പന്ദിക്കുന്നു.”
ഒടുവിൽ കണ്ണുകളിൽ ഒരുമ്മ തന്ന് നീ പടിയിറങ്ങി. തെരുവിലേക്ക് നോക്കി ഞാനേറെ നേരം നിന്നു. തെരുവ്  ശൂന്യമായിരുന്നു. അവിടവിടെയായി റോന്ത്‌ ചുറ്റുന്ന പട്ടാളക്കാർ മാത്രം

Comments are closed.