DCBOOKS
Malayalam News Literature Website

പി കെ പാറക്കടവിന്റെ ‘ഇടിമിന്നലുകളുടെ പ്രണയം’; പുസ്തകചര്‍ച്ച സംഘടിപ്പിച്ചു

ഒരിടവേളക്ക് ശേഷം ഇസ്രയേല്‍-ഫലസ്തീൻ സംഘര്‍ഷം രക്തരൂക്ഷിതമായിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ പി.കെ പാറക്കടവിന്റെ ഫലസ്തീന്‍ ജീവിതവും ചരിത്രവും പോരാട്ടവും പ്രണയവും രാഷ്ട്രീയവുമൊക്കെ Textപ്രമേയമാകുന്ന ‘ഇടിമിന്നലുകളുടെ പ്രണയം’ എന്ന നോവലിനെ ആസ്പദമാക്കി പുസ്തകചർച്ച സംഘടിപ്പിച്ചു. എടവണ്ണപ്പാറയില്‍ നടന്ന ചര്‍ച്ചയില്‍ പി കെ പാറക്കടവ് സംസാരിച്ചു. സമസ്ത കേരള സുന്നി യുവജന സംഘം മലപ്പുറം ജില്ലയാണ് പുസ്തകചര്‍ച്ച സംഘടിപ്പിച്ചത്.

അലയുന്ന ഒരു രാജ്യമാണ് ഫലസ്തീൻ. മണ്ണിൽ ഒരിടത്ത് ഉറച്ചുനിന്നു സമാധാനപൂർണ്ണമായ ജീവിതം നയിക്കുന്നത് സ്വപ്നം കാണുന്ന ഒരു ജനതയുടെ രാജ്യമാണ് അത്. ആ സ്വപ്നം സാക്ഷാത്കരിക്കാൻവേണ്ടി ഒരുപാട് കണ്ണീരും ചോരയും ഫലസ്തീനികൾ ഒഴുക്കിക്കഴിഞ്ഞു. അവരിൽ ഒരാളാണ് സ്വർഗ്ഗത്തിൽ കഴിയുന്ന ഫർനാസ്. ഭൂമിയിൽ കഴിയുന്ന തന്റെ പ്രണയിനി അലാമിയയ്ക്ക് തന്റെ അരികിൽ വന്നെത്താൻ അയാൾ അവസരം നൽകുന്നു… ചരിത്രവും മിത്തും രാഷ്ട്രീയവും അലിഞ്ഞു ചേരുന്ന ഈ നോവൽ ഒരു നല്ല വായനാനുഭവമാണ് ഇടിമിന്നലുകളുടെ പ്രണയം സമ്മാനിക്കുന്നത്.

ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച ‘ഇടിമിന്നലുകളുടെ പ്രണയം’ വാങ്ങാൻ ക്ലിക്ക് ചെയ്യൂ 

Comments are closed.