DCBOOKS
Malayalam News Literature Website

നാസികളായി മാറിപ്പോയ നമ്മൾ

ഒക്ടോബർ ലക്കം പച്ചക്കുതിരയിൽ

അരുന്ധതി റോയ്, വിവർത്തനം- ജോസഫ് കെ ജോബ്

ഇന്റർനെറ്റ് ഫാസിസത്തിന്റെ അയവുള്ള ഒരു രൂപമല്ല അതിന്റെ ശരിയായ രൂപമാണ് ഇന്ത്യയിലിപ്പോൾ നടക്കുന്നത്.  നാസികളായി മാറിയിരിക്കുന്നു നമ്മൾ. നമ്മുടെ നേതാക്കൾ നമ്മുടെ ടിവി ചാനലുകളും പത്രങ്ങളും നമ്മുടെ ജനസംഖ്യയുടെ വലിയൊരു വിഭാഗവും ഇപ്പോൾ നാസിസത്തിന്റെ പിറകേയാണ്. അമേരിക്കയിലും യൂറോപ്പിലും ദക്ഷിണാഫ്രിക്കയിലും താമസിക്കുന്ന ഇന്ത്യൻ ഹിന്ദു ജനസംഖ്യയിൽ വലിയൊരു വിഭാഗം, ഫാസിസ്റ്റുകളെ രാഷ്ട്രീയമായും ഭൗതികമായും പിന്തുണയ്ക്കുന്നു. നമ്മുടെ ആത്മാക്കൾക്കും നമ്മുടെ കുട്ടികൾക്കും വേണ്ടി നാം ഇതിനെതിരെ എഴുന്നേറ്റു നിൽക്കണം.

2023-ലെ യൂറോപ്യൻ എസ്സേ അവാർഡ് നൽകി എന്നെ ആദരിച്ചതിന് ചാൾസ് വെയ്ലോൺ ഫൗണ്ടേഷനോട് എനിക്ക് അത്യധികമായ നന്ദിയുണ്ട്. ഈ അവാർഡ്Text സ്വീകരി ക്കുന്നതിൽ പറഞ്ഞറിയിക്കാനാവാ ത്ത സന്തോഷമുണ്ടെനിക്ക്. സമാധാനത്തിനോ സംസ്കാരത്തിനോ സാംസ്കാരിക സ്വാതന്ത്ര്യത്തിനോ വേണ്ടിയുള്ളതല്ല, മറിച്ച് സാഹിത്യത്തിനുള്ള പുരസ്കാരമാണിത് എന്ന കാര്യമാണ് Pachakuthira Digital Editionഎനിക്കേറെ സന്തോഷം പകരുന്നത്. എഴുത്തിനുള്ള പുരസ്കാരമാണിത്. കഴിഞ്ഞ 25 വർഷമായി ഞാൻ എഴുതിക്കൊണ്ടിരിക്കു ന്ന ലേഖനരൂപത്തിലുള്ള എഴുത്തുകൾക്കാണ് ഇപ്പോൾ ഈ അംഗീകാരം ലഭിച്ചിരിക്കുന്നത്.

നമ്മുടെ രാജ്യമായ ഇന്ത്യ ഭൂരി പക്ഷാധിപത്യത്തിൽ നിന്ന് അടിവച്ചടിവച്ച് തികഞ്ഞ ഫാസിസത്തിലേക്കു തകർന്നുവീഴുന്നതിനെ അടയാളപ്പെText ടുത്തുന്നവയാണ് ഇക്കാലത്ത് ഞാ നെഴുതിയ ലേഖനങ്ങളത്രയും. ഇന്ത്യയുടെ തകർച്ചയായിട്ടാണത് ഈ കാലഘട്ടത്തെ ഞാൻ കാണുന്നതെങ്കിലും ഇതേ കാലത്തെ ഇന്ത്യയുടെ ഉയർച്ചയായി കാണുന്നവരുമുണ്ട് എന്നും പറയേണ്ടതുണ്ട്. ഈ കാലങ്ങളിലെല്ലാം Textഇവിടെ തിരഞ്ഞെടുപ്പു കളുണ്ടായിരുന്നു എന്നത് ശരിതന്നെ. എന്നാലതിലൂടെ ഇപ്പോൾ ഭരണത്തി ലിരിക്കുന്ന ബിജെപിക്ക് അവരുടെ സവർണഹിന്ദുത്വ ആശയങ്ങളുടെ സന്ദേശം ഇന്ത്യയിലെ 140 കോടി ജ നങ്ങളിലേക്ക് പകർന്നുകൊടുക്കാനും അതിലൂടെ അവർക്ക്Text അധികാരം പിടിച്ചെടുക്കാനും ഉപകരിക്കപ്പെട്ടുവെന്നുമാത്രം. അങ്ങനെയൊക്കെ നോക്കിയാൽ തിരഞ്ഞെടുപ്പ് കാലമെന്നാൽ ഇന്ത്യയിലെ മുസ്ലിം ക്രി സ്ത്യൻ വിഭാഗക്കാർക്കെതിരേ കൊലപാതകങ്ങളും Textആൾക്കൂട്ടകൊലകളും കൊലവിളികളും അരങ്ങേറുന്ന അപകടകരമായ സമയമായി രൂപാന്തരപ്പെട്ടു. നമ്മുടെ രാഷ്ട്രീയ നേ താക്കളെമാത്രമല്ല, ഒരു ജനവിഭാഗത്തെയാകെ ഭയക്കേണ്ട സ്ഥിതിയാണ് അതിലൂടെ സംജാതമായിരിക്കുന്നത്.

പൂര്‍ണ്ണരൂപം 2023 ഒക്ടോബർ ലക്കം പച്ചക്കുതിരയില്‍

ഡിജിറ്റല്‍ പതിപ്പിനായി സന്ദര്‍ശിക്കുക

ഡി സി / കറന്റ് പുസ്തകശാലകളിലും ഒക്ടോബർ ലക്കം ലഭ്യമാണ്‌

അരുന്ധതി റോയിയുടെ പുസ്തകങ്ങൾക്കായി ക്ലിക്ക് ചെയ്യൂ

Comments are closed.