മനുഷ്യാവകാശദിനം
മനുഷ്യനായ ഒരു വ്യക്തിക്ക് ലഭിക്കേണ്ടതായ അവകാശങ്ങള്‍ക്കുവേണ്ടി ഒരു ദിനം. രണ്ടാം ലോകയുദ്ധാനന്തരമാണ് മനുഷ്യാവകാശത്തെക്കുറിച്ച് ഗൗരവമായി ചിന്തിക്കാനും ചര്‍ച്ചചെയ്യാനും തുടങ്ങിയത്. മനുഷ്യന്റെ സാമൂഹിക ചുറ്റുപാടുകള്‍, ചരിത്രം, മൂല്യങ്ങള്‍, സംസ്‌കാരം തുടങ്ങി വിവിധ മേഖലകളെ സ്പര്‍ശിക്കുന്ന ഒന്നായി പിന്നീട് ഈ പദം വികസിക്കുകയുണ്ടായി.
ഇവ മനുഷ്യന്റെ മൗലികവും സാര്‍വദേശീയവും സാമാന്യവുമായ അവകാശങ്ങളായി കണക്കാക്കപ്പെടുന്നു. ജോണ്‍ ലോക്കിനെപ്പോലുള്ള യൂറോപ്യന്‍ചിന്തകര്‍ മനുഷ്യന്റെ അഭിപ്രായപ്രകടനത്തിനുളള സ്വാതന്ത്ര്യം, മതവിശ്വാസങ്ങള്‍ക്കുള്ള അവകാശം, പീഡനം, അന്യായമായ അറസ്റ്റ് അടിമത്തം എന്നിവയില്‍ നിന്നുള്ള മോചനം സ്വാതന്ത്ര്യം എന്നീ അവകാശങ്ങള്‍ക്കും ഊന്നല്‍ നല്‍കി.
പത്തൊമ്പതാം നൂറ്റാണ്ടോടെ സാമ്പത്തികവും സാമൂഹികവുമായ ആവശ്യങ്ങള്‍ക്കും ഊന്നല്‍ നല്‍കി. 1948ലെ സാര്‍വദേശിക മനുഷ്യാവകാശ പ്രഖ്യാപനം ഈ മേഖലയിലെ ഒരു നാഴികക്കല്ലാണ്. ഈ പ്രഖ്യാപനത്തെ പല രാജ്യങ്ങളും അംഗീകരിക്കാന്‍ തയ്യാറാറതോടെ മനുഷ്യാവകാശപ്രവര്‍ത്തനങ്ങള്‍ക്ക് പുതിയ മാനം കൈവന്നു. ഇരുപതാം നൂറ്റാണ്ടോടെ സമാധാനപരവും ആരോഗ്യകരവുമായ പരിസരത്തെക്കുറിച്ചുള്ള സങ്കല്പത്തിലേക്കുകൂടി ഇത് വികസിച്ചിട്ടുണ്ട്. ഡിസംബര്‍ 10 മനുഷ്യാവകാശദിനമായി ലോകമെങ്ങും ആചരിച്ചുവരുന്നു.
Comments are closed.