മലയാളി ശരീരം
ഡോ. കെ.പി രാജേഷ് എഴുതിയ ലേഖനം ജനുവരി ലക്കം പച്ചക്കുതിരയില്‍
ഡോ. കെ.പി രാജേഷ്
എന്തുകൊണ്ടാണ് കുണ്ടിയും, ചന്തിയും, അടിവയറ്റിലുള്ള ലിംഗങ്ങളുമൊക്കെ പൊതുസമൂഹത്തില്‍ പ്രദേശികമായുള്ള നാട്ടുഭാഷാപ്രയോഗങ്ങളില്‍ പരാമര്‍ശിക്കപ്പെടാന്‍ യോഗ്യരല്ലാതായിപ്പോയത്? എന്തുകൊണ്ടാകും അവയൊക്കെ തെറിയായോ, തെറിക്ക് സമാനമായതോ, വിലക്കപ്പെട്ടതോ ആയ പദപ്രയോഗങ്ങളായി മാറിയത്? സ്വകാര്യഭാഗമെന്ന് സംസ്‌കരിച്ച മലയാളത്തിലും, ഗുഹ്യഭാഗമെന്ന് സംസ്‌കൃതത്തിലും പൊതുവെ വിശേഷിപ്പിക്കാറുള്ള ശരീരഭാഗങ്ങളില്‍ ഒരസുഖം വന്നാല്‍പോലും ആരോടും പറയാതെസ്വയം ചികിത്സയും കേട്ടറിഞ്ഞ ഒറ്റമൂലിപ്രയോഗങ്ങളും മറ്റും നടത്തി മാനസിക സമ്മര്‍ദ്ദത്തില്‍ കഴിയേണ്ടുന്ന സമൂഹ്യ ദുരവസ്ഥ എങ്ങനെ രൂപം കൊണ്ടു?
മലയാളിയുടെ ശരീരത്തിലെ അവയവങ്ങളെപ്പറ്റി ഇന്ന് നിലനില്ക്കുന്ന സാമൂഹ്യ അവബോധം ജനാധിപത്യ സമൂഹത്തിന്റെ ബോധമല്ല. ജനാധിപത്യം പുലര്‍ന്നിട്ട് മുക്കാല്‍ നൂറ്റാണ്ട് പിന്നിടുമ്പോഴും സങ്കീര്‍ണ്ണവും അദൃശ്യവുമായ ഫ്യുഡല്‍ കാല സാംസ്‌കാരികത മലയാളികളെയും അവരറിയാതെ പിന്തുടരുന്നുണ്ട്. ശരീരത്തിലെ അവയവങ്ങളെക്കുറിച്ചുള്ള പൊതുബോധം സൂക്ഷ്മമായി നിരീക്ഷിച്ചാല്‍ ഇത് ബോധ്യമാകും. സവര്‍ണ്ണവും അവര്‍ണ്ണവും എന്ന് ചുരുക്കത്തില്‍ പറയാവുന്ന രണ്ട് സാംസ്‌കാരികത വലയം ചെയ്യപ്പെട്ടതാണ് മലയാളിയുടെ ശരീരം. ശരീരത്തിലെ ഓരോ അവയവവും ക്രമപ്രകാരവും, കാര്യക്ഷമവുമായി പ്രവര്‍ത്തിക്കുമ്പോഴാണ് ശരീരത്തിന് പൂര്‍ണ്ണത ഉണ്ടാകുന്നത്. കാല്‍പാദം മുതല്‍ മൂര്‍ദ്ധാവ് വരെയുള്ള ശരീരഭാഗങ്ങള്‍ക്ക് ഒരേ പ്രകാരത്തില്‍ തുല്ല്യത അവകാശപ്പെടാവുന്ന തരത്തിലാണ് പ്രവര്‍ത്തനം ചിട്ടപ്പെടുത്തിയിരിക്കുന്നത്. എന്നിരുന്നാലും എല്ലാ അവയവത്തിനും സമൂഹം നല്കുന്ന മാനം ഒന്നല്ല. അതിപ്രധാനമെന്ന് കരുതപ്പെടുന്ന പലതിനേയും പൊതുസമൂഹത്തില്‍ പറയാന്‍ പോലും പാടില്ലാത്ത ഭാഷാപദ സഞ്ചയത്തില്‍ ഉള്‍പ്പെടുത്തി നമ്മള്‍ പുറമ്പോക്കില്‍ ഇരുത്തിക്കളഞ്ഞു. അവയൊക്കെ പുറത്ത് പറയണമെങ്കില്‍ നാട്ടുഭാഷയോ, ശുദ്ധമലയാളമോ പറ്റില്ല. സംസ്‌കൃതഭാഷ അല്ലെങ്കില്‍ സംസ്‌കൃതം പോലെതന്നെ മലയാളി ശ്രേഷ്ഠത കല്പിച്ച ഇംഗ്ലീഷ് ഭാഷാ സാംസ്‌കാരികതയുടെ മറ വേണം.
പൂര്‍ണ്ണരൂപം 2024 ജനുവരി ലക്കം പച്ചക്കുതിരയില്‍
ഡിജിറ്റല്‍ പതിപ്പിനായി സന്ദര്‍ശിക്കുക
ഡി സി / കറന്റ് പുസ്തകശാലകളിലും ജനുവരി ലക്കം ലഭ്യമാണ്
Comments are closed.