കേരളത്തിന്റെ മൃഗചിത്രങ്ങള്‍
മെയ് ലക്കം പച്ചക്കുതിരയില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ നിന്നും
പി.എസ്. നവാസ്
മനുഷ്യനും മൃഗങ്ങളും തമ്മിലുള്ള ബന്ധങ്ങള്‍ ആദ്യകാല കേരളത്തിന്റെ സാംസ്‌കാരിക രൂപീകരണ പശ്ചാത്തലത്തിലേക്ക് കൊണ്ടുവരാന്‍ ആവശ്യമായ പുരാവസ്തു തെളിവുകള്‍ ഇന്ത്യയിലെ മറ്റു പ്രാക് -ചരിത്ര സൈറ്റുകളെ അപേക്ഷിച്ച് കുറവാണെന്ന് കാണാം. ആര്‍ക്കിയോളജിക്കല്‍ ആന്ത്രപ്പോളജിയുടെയും, സൂ- ആര്‍ക്കിയോളജിയുടെയും സാധ്യതകളില്‍ നടന്ന പഠനങ്ങളാകട്ടെ വിരളവും: ഈ വിഷയത്തിലേക്ക് ശ്രദ്ധക്ഷണിക്കുകയാണ് ലേഖനം.
മനുഷ്യന്റെ പ്രയാണങ്ങളില്‍ കാലാകാലങ്ങളായി ആന്ത്രപോസെന്‍ട്രിക്ക് പരിസ്ഥിതി സംസ്‌ക്കാരം കൊണ്ടുവന്ന തകര്‍ച്ചകളെക്കുറിച്ച് നരവംശ ശാസ്ത്രജ്ഞന്‍മാരും ചരിത്രകാരന്‍മാരും ആര്‍ക്കിയോളജിസ്റ്റുകളും മുന്നോട്ടുവെക്കുന്ന പുതിയ കാഴ്ചപ്പാടുകള്‍ കേരളത്തിന്റെ ആദ്യകാല സാംസ്‌ക്കാരിക പരിണാമത്തിന്റെ വെളിച്ചത്തില്‍ പഠനവിധേയമാക്കുകയും ചര്‍ച്ചചെയ്യപ്പെടുകയും ചെയ്യേണ്ടതുണ്ട്.
ചരിത്രാതീത കാലം തൊട്ടു തന്നെ മനുഷ്യ കേന്ദ്രീകൃത പരിസ്ഥിതി ബോധവും, പ്രകൃതി കേന്ദ്രീകൃത ജീവിതകാഴ്ചപ്പാടുകളും സമൂഹ രൂപീകരണത്തില്‍ സ്വാധീനിച്ചിട്ടുണ്ട്. ആദിമ ശവമടക്കലിലും, ഗുഹാ ചിത്രങ്ങളിലും പില്‍ക്കാല സാഹിത്യ പാരമ്പര്യത്തിലും മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ബന്ധങ്ങള്‍ നിഴലിച്ചു കാണാം. മനുഷ്യനും മൃഗവുമെല്ലാം ജീവശാസ്ത്ര കാഴ്ച്ചപ്പാടില്‍ ഒരേ പാരമ്പര്യം ഉള്‍ക്കൊള്ളുന്ന ജീവീയ രൂപങ്ങളാണ്. ഭൂമിയിലെ അനേകം ജീവിവര്‍ഗങ്ങളില്‍ ഒന്നു മാത്രമാണ് മനുഷ്യന്‍ എന്നര്‍ത്ഥം. അതേ സമയം മനുഷ്യകേന്ദ്രീകൃത കാഴ്ചപ്പാടില്‍ പരിണാമദശയിലെ വേറൊരു രൂപപ്പെടലായി തന്നെ മനുഷ്യനെ കാണാന്‍ തുടങ്ങുന്നു. ഈആന്ത്രപ്പോസെന്‍ട്രിക്ക് കാഴ്ചപ്പാട് രൂപപ്പെടുത്തുന്ന ജീവീകസമ്പ്രദായം ആവാസവ്യവസ്ഥയെ മുറിപ്പെടുത്തുമ്പോഴാണ് കാലാവസ്ഥാ മാറ്റങ്ങളും പകര്‍ച്ചവ്യാധികളും ഉള്‍പ്പടെയുള്ള പതനങ്ങള്‍ കാലാകാലങ്ങളായി മനുഷ്യനുമേല്‍ സംഭവിച്ചു കൊണ്ടിരിക്കുന്നത്. പ്രകൃതിക്കുമേലുള്ള ഇടപെടലുകളും, കടന്നുകയറ്റങ്ങളും ഏറ്റവും ആദ്യം സജീവമായി തുടങ്ങുന്നത് മനുഷ്യനും മൃഗങ്ങളും തമ്മിലുള്ള ബന്ധങ്ങള്‍ക്കുമേല്‍ കൂടിയാണെന്ന് കാണാം. അതുകൊണ്ടുതന്നെ സാംസ്‌ക്കാരിക രൂപീകരണവും മനുഷ്യനും പരിസ്ഥിതിയും തമ്മിലുള്ള വ്യവഹാരങ്ങളും പരിണമിച്ചുവരുന്നത് ഈ ആദ്യകാല ബന്ധങ്ങളെ കേന്ദ്രീകരിച്ചാണ്.
പൂര്‍ണ്ണരൂപം വായിക്കാന്‍ വായിക്കാന്‍ മെയ് ലക്കം പച്ചക്കുതിര വാങ്ങിക്കൂ
ഡിജിറ്റല്‍ പതിപ്പിനായി സന്ദര്‍ശിക്കുക
ഡി സി / കറന്റ് പുസ്തകശാലകളിലും മെയ് ലക്കം ലഭ്യമാണ്
Comments are closed.