ശ്രീ എം രചിച്ച’ഹൃദയകമലത്തിലെ രത്‌നം’ ആറാം പതിപ്പില്‍
പ്രസ്ഥാനത്രയം എന്ന പേരിലറിയപ്പെടുന്ന വ്യാസന്റെ വേദാന്തസൂത്രം, ഭഗവദ് ഗീത, ഉപനിഷത്തുകള്‍ എന്നിവയുള്‍പ്പെടെ വിപുലവും പൗരാണികവുമായ ഗ്രന്ഥങ്ങളിലൂടെയും ആദ്ധ്യാത്മിക ശാസ്ത്രത്തിലൂടെയും സത്യത്തെ തേടുകയും സത്യത്തിന്റെ യഥാര്‍ത്ഥ സ്വഭാവം കണ്ടെത്താന്‍ ശ്രമിക്കുകയുമാണ് ഹിന്ദുധര്‍മ്മം. എന്നാല്‍ ഇക്കാലത്ത് ആധുനികതയുടെ വെള്ളിവെളിച്ചത്തിനിടയില്‍ ഹിന്ദുധര്‍മ്മം ശരിയായി പ്രായോഗികമാക്കുന്നതെങ്ങനെ എന്ന ചോദ്യം ബാക്കിനില്‍ക്കുന്നു. താമര ജലത്തില്‍ വളരുമ്പോഴും അതിന്റെ ഇലകളില്‍ വെള്ളം പറ്റുന്നതേയില്ല. അതുപോലെ തന്നെ ഒരു യോഗി ഭൗതിക ലോകത്ത് ജീവിക്കുമ്പോഴും അതിന്റെ വശ്യമായ പ്രേരണകളില്‍ മയങ്ങാതിരിക്കും.
അപ്രകാരം, ആത്മീയ ജീവിതം നയിക്കാന്‍ ആഗ്രഹിക്കുന്ന ഒരാള്‍ക്ക് ഒന്നിലും വിട്ടുവീഴ്ച ചെയ്യാതെതന്നെ സമൂഹിക ഉത്തരവാദിത്വങ്ങള്‍ നിറവേറ്റുന്ന ഒരാളായിരിക്കാനും കഴിയും. ശ്രദ്ധയും അറിവും പരിശീലനവുമുണ്ടെങ്കില്‍ രണ്ടു ജീവിതത്തിന്റെയും പ്രയോജനങ്ങള്‍ ലഭ്യമാകാനുമിടയാകും. ആത്മീയതയ്ക്കായി ജീവിതത്തില്‍ നിന്ന് ഒളിച്ചോടേണ്ട ആവശ്യമില്ല. സനാതന ധര്‍മ്മം എന്ന ഒറ്റപ്പേരില്‍ അറിയപ്പെടുന്ന ഹിന്ദുധര്‍മ്മത്തിന്റെ തത്വചിന്തയും ആത്മീയ ദര്‍ശനങ്ങളും ആദ്ധ്യാത്മിക പാഠങ്ങളും ചര്‍ച്ച ചെയ്യുകയാണ് ആത്മീയാചാര്യനായ ശ്രീ എം രചിച്ച ഹൃദയകമലത്തിലെ രത്‌നം എന്ന ഈ കൃതി.
ഡി തങ്കപ്പന്‍ നായരാണ് ഈ കൃതി വിവര്‍ത്തനം ചെയ്തിരിക്കുന്നത്. ഡി.സി ബുക്‌സ് പ്രസിദ്ധീകരിച്ചിരിക്കുന്ന ഹൃദയകമലത്തിലെ രത്‌നം എന്ന കൃതിയുടെ ആറാമത് പതിപ്പ് ഇപ്പോള്‍ പുറത്തിറങ്ങിയിരിക്കുന്നത്.
Comments are closed.