DCBOOKS
Malayalam News Literature Website

പ്രകൃതിസംരക്ഷണത്തിലൂടെ നാം നമ്മെത്തന്നെയാണ് സംരക്ഷിക്കുന്നത്: പ്രേരണ ബിന്ദ്ര

ഭൂമിയെ സംരക്ഷിക്കുന്നതിലൂടെ നാം നമ്മെത്തന്നെയാണ് സംരക്ഷിക്കുന്നതെന്ന് പരിസ്ഥിതി പ്രവര്‍ത്തകയും പത്രപ്രവര്‍ത്തകയുമായ പ്രേരണ ബിന്ദ്ര. കെ.എല്‍.എഫിന്റെ കഥ വേദിയില്‍ ‘ഹൗ ടു സേവ് ദി പ്ലാനെറ്റ്’ എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. പ്രേരണയ്‌ക്കൊപ്പം റിച്ചാര്‍ഡ് മഹാപത്ര, നിതിന്‍ സേഥി പ്രണയ് ലാല്‍ എന്നിവരും സംവാദത്തില്‍ പങ്കെടുത്തു.

തുടര്‍ച്ചയായി ലോകം നേരിടുന്ന പ്രകൃതി ദുരന്തങ്ങളുടെ പശ്ചാത്തലത്തില്‍ ഈ ചര്‍ച്ച പ്രസക്തിയുള്ളതായിരുന്നു. പ്രധാനമായും പരിഹാരങ്ങളെ കുറിച്ചു സംസാരിച്ച അതിഥികള്‍, ഈ പ്രതിസന്ധി പരിഹരിക്കാഞ്ഞാല്‍ ഉണ്ടാകുന്ന വിപത്തുകളെക്കുറിച്ചും സംസാരിച്ചു. കാര്‍ബണ്‍ ഉപയോഗം കുറയ്ക്കുക എന്നതാണ് ഏറ്റവും വലിയ പരിഹാരമെന്ന് പ്രഭാഷകര്‍ ഒന്നടങ്കം വ്യക്തമാക്കി. നമ്മുടെ പല ഉപകരണങ്ങളുടെയും ഉപയോഗം കുറച്ചാല്‍ കാലാവസ്ഥാവ്യതിയാനത്തിന്റെ തോത് കുറക്കാമെന്ന് റിച്ചാര്‍ഡ് മഹാപത്ര അഭിപ്രായപ്പെട്ടു. പ്രകൃതിയെ സംരക്ഷിക്കണം എന്നുണ്ടെങ്കിലും അതിനായി മറ്റൊന്നും ത്യജിക്കാന്‍ നാം തയ്യാറാകുന്നില്ല. വന്യ മൃഗങ്ങളെ നാം സംക്ഷിക്കണമെന്നും അതിന് നാം മുന്നിട്ടിറങ്ങണമെന്നും പ്രേരണ ബിന്ദ്ര അഭിപ്രായപ്പെട്ടു. ലോകശക്തികള്‍ ഒന്നിച്ചിരുന്ന് ഈ പ്രതിസന്ധിക്ക് പരിഹാരം കാണണമെന്ന് നിതിന്‍ സേഥി ആവശ്യപ്പെട്ടു. പ്രകൃതി സംരക്ഷണതിനു നിയമപരിരക്ഷ ആവശ്യമാണ്. സമൂഹമാധ്യമങ്ങളില്‍ പ്രകൃതി സംരക്ഷണത്തെ കുറിച്ച് പോസ്റ്റുകള്‍ ഷെയര്‍ ചെയ്തതുകൊണ്ട് നമ്മുടെ കടമ തീരുന്നില്ലെന്നും ഇതിനായി ആഹോരാത്രം പ്രയത്‌നിക്കണമെന്നും പ്രേരണ ബിന്ദ്ര കൂട്ടിച്ചേര്‍ത്തു.

Comments are closed.