രുചികരമായ ചെമ്മീന്‍ റോസ്റ്റ് ഉണ്ടാക്കാം…
ചെമ്മീന്‍ റോസ്റ്റ്- ചേരുവകള്‍( 5 പേര്‍ക്കുള്ളത്)
1. ചെമ്മീന്‍- 350 ഗ്രാം, (35 എണ്ണം, വലുത്)
2. മഞ്ഞള്‍പ്പൊടി- 1/4 ടീസ്പൂണ്‍
മുളകുപൊടി-1/2 ടീസ്പൂണ്‍
കുരുമുളകുപൊടി-1/4 ടീസ്പൂണ്‍
ഉപ്പ്- പാകത്തിന്
3. എണ്ണ- 3 ടേബിള്‍ സ്പൂണ്‍
4. സവാള/കൊച്ചുള്ളി- 1/2 കപ്പ്, അരിഞ്ഞത്
ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്-1 ടീസ്പൂണ്‍
5. തക്കാളി- 2 എണ്ണം ചെറുത്, അരിഞ്ഞത്
6. മഞ്ഞള്‍പ്പൊടി- 1/4 ടീസ്പൂണ്‍
മുളകുപൊടി-1/2 ടീസ്പൂണ്‍
കുരുമുളകുപൊടി-1/4 ടീസ്പൂണ്‍
പെരുംജീരകപ്പൊടി- 1/2 ടീസ്പൂണ്‍
7. ഉപ്പ്- പാകത്തിന്
8. മല്ലിയില- 3 ടേബിള്‍ സ്പൂണ്‍, അരിഞ്ഞത്
തയ്യാറാക്കുന്ന വിധം
1. ചെമ്മീന്‍ രണ്ടാം ചേരുവകള്‍ ചേര്‍ത്തു പുരട്ടി 1/2 മണിക്കൂര്‍ മാറ്റി വയ്ക്കുക. അതിനുശേഷം എണ്ണ ചൂടാക്കി ചെമ്മീന്‍ ചേര്‍ത്ത് ഇരുവശവും ഗോള്‍ഡന്‍ നിറം ആകുന്നതുവരെ വറത്തെടുക്കുക. ഏകദേശം 4-5 മിനുട്ട്( കൂടുതല്‍ നേരം വറുത്താല്‍ ചെമ്മീന്‍ റബ്ബര്‍ പോലെയാകും).
2. ചുവടു കട്ടിയുള്ള പാത്രത്തില്‍ 1-1 1/2 ടേബിള്‍ സ്പൂണ്‍ എണ്ണ ചൂടാക്കി സവാള, ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് ചേര്‍ക്കുക. സവാള വഴന്ന് ഇളം ബ്രൗണ്‍ നിറമാകുമ്പോള്‍ തക്കാളി പൊടിയായി അരിഞ്ഞതു ചേര്‍ത്തു വഴറ്റുക.
3. തക്കാളി വഴന്ന് എണ്ണ തെളിയുമ്പോള്‍ ആറാം ചേരുവകള്‍ ചേര്‍ത്തു പച്ചമണം മാറുംവരെ വഴറ്റുക. ഇതിലേക്കു വറുത്ത ചെമ്മീനും കറിവേപ്പിലയും ചേര്‍ത്തു 1-2 മിനുട്ട് പാകം ചെയ്യുക. മസാല ചെമ്മീനില്‍ പൊതിഞ്ഞ പരുവമാകുമ്പോള്‍ തീ ഓഫ് ചെയ്യുക. മല്ലിയില വിതറി ഉപയോഗിക്കാം.
Comments are closed.