രുചികരമായ കൊഞ്ച് കബാബ് ചൂടോടെ കഴിക്കാം
വളരെയെളുപ്പത്തില്‍ തയ്യാറാക്കാവുന്ന സ്വാദിഷ്ടമായ ഒരു ചൈനീസ് വിഭവമാണ് കൊഞ്ച് കബാബ്. കുട്ടികള്‍ക്കും ഭക്ഷണപ്രിയരും ഏറെയിഷ്ടപ്പെടുന്ന ഒരു വിഭവം. കുറഞ്ഞ സമയംകൊണ്ട് വളരെ വേഗത്തില്‍ ഈ വിഭവം തയ്യാറാക്കി വിളമ്പാം.
കൊഞ്ച് കബാബ് പാകം ചെയ്യുന്ന വിധം
ആവശ്യമുള്ള സാധനങ്ങള്‍
വലിയ കൊഞ്ച്- 16 എണ്ണം
1.മുളകുപൊടി- 2 ടീസ്പൂണ്‍
ഉപ്പ്- 1/2 ടീസ്പൂണ്‍
കുഴയ്ക്കാന്‍ വിനാഗിരി
കോര്‍ക്കാനുള്ള കമ്പി-4
2. നാരങ്ങാനീര്- 2 ടീസ്പൂണ്‍
കുരുമുളകുപൊടി- 1/2 ടീസ്പൂണ്‍
പാകം ചെയ്യുന്ന വിധം
ചെമ്മീനിന്റെ തലമാത്രം നീക്കം ചെയ്യുക. അതിനുശേഷം തൊണ്ട് മാറ്റാതെ തന്നെ മുതുക് കീറി അതിന്റെ ഞരമ്പ് എടുത്തുമാറ്റുക. കാലും വാലും തൊണ്ടും നിര്‍ത്തിയിരിക്കണം. പൈപ്പിന്റെ കീഴില്‍ നല്ലതുപോലെ കഴുകി വൃത്തിയാക്കുക. ഒന്നാമത്തെ ചേരുവകള്‍ കുഴച്ച് കട്ടിയായ കൂട്ട് തയ്യാറാക്കുക. ഇത് ഓരോന്നിലും നന്നായി പുരട്ടുക. നാലെണ്ണം വീതം ഓരോ കമ്പിയിലും കോര്‍ത്ത് ഒരു മണിക്കൂറോളം വെക്കുക. ഇത് നേരിട്ട് കമ്പിയോടെ തീയില്‍ ചുട്ട് രണ്ടുപുറവും വേവിച്ചെടുക്കാം. അല്ലെങ്കില്‍ 500 ഡിഗ്രി ഫാരന്‍ഹീറ്റില്‍ ബേക്ക് ചെയ്യാം. രണ്ടാമത്തെ ചേരുവകള്‍ ഇതിന്റെ പുറത്തുതളിച്ച് ചൂടോടെ വിളമ്പുക. ഇത് ഒരു ആപ്പിറ്റൈസറായും വിളമ്പുക.
Comments are closed.