DCBOOKS
Malayalam News Literature Website

സുരക്ഷിതമായ ഭക്ഷണം ഔദാര്യമല്ല അവകാശമാണ്: ഷെഫ് സുരേഷ് പിള്ള

സുരക്ഷിതമായ ഭക്ഷണം ഔദാര്യമല്ല അവകാശമാണെന്ന് പറഞ്ഞു കൊണ്ടായിരുന്നു ഷെഫ് സുരേഷ് പിള്ള ഏഷ്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ സാഹിത്യോത്സവമായ കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ ആറാം പതിപ്പിന്റെ  വേദിയിലെ ചർച്ച തുടങ്ങിയത്. നാടൻ ഭക്ഷണങ്ങളിൽ നിന്നും മലയാളി ഇന്ന് ചൈനീസ് അറബിക് ഭക്ഷണരീതിയിലേക്ക് ചേക്കേറിയിരിക്കുന്നു. ഭക്ഷണം പാചകം ചെയ്യുമ്പോൾ എത്രത്തോളം ശുചിത്വം പാലിക്കണമെന്നും ഇന്ന് കേരളത്തിലെ ഹോട്ടലുകളിൽ എത്രത്തോളം ഇത് പാലിക്കപ്പെടുന്നുണ്ട് എന്നതായിരുന്നു സനിത മനോഹർ ചോദിച്ചത്. യൂറോപ്പിലും മറ്റുള്ള രാജ്യങ്ങളിലും അടുക്കളകൾക്കായി വെജ് നോൺവെജ് സീ ഫൂഡ് പ്രത്യേകം വിഭാഗങ്ങൾ ഉണ്ടാവേണ്ടത് നിർബന്ധിത നിയമമാണ്. എന്നാൽ ഇത് പോലുള്ള നിയമങ്ങൾ കേരളത്തിൽ എത്രത്തോളം പാലിക്കുന്നുണ്ടെന്ന് പരിശോധിക്കേണ്ടതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Comments are closed.