DCBOOKS
Malayalam News Literature Website

ഈ ആഴ്ച നിങ്ങള്‍ക്കെങ്ങനെ..(മാര്‍ച്ച് 11 മുതല്‍ 17 വരെ)

അശ്വതി
സ്ഥിരവരുമാനം ഉണ്ടാകുന്ന ചില പദ്ധതികള്‍ ആസൂത്രണം ചെയ്യും.സുഗന്ധദ്രവ്യങ്ങളുമായി ബന്ധപ്പെട്ട തൊഴില്‍ ചെയ്യുന്നവര്‍ക്ക് അധികലാഭം പ്രതീക്ഷിക്കാം. ദമ്പതികള്‍ തമ്മില്‍ പ്രശ്‌നങ്ങളുണ്ടാകും. പഠനത്തില്‍ ശ്രദ്ധയും താല്‍പര്യവും പ്രകടിപ്പിക്കും. ജോലികാര്യങ്ങളില്‍ മെല്ലെപ്പോക്ക് അനുഭവപ്പെടും.

ഭരണി
സത്യസന്ധമായ പ്രവൃത്തിയാല്‍ അയല്‍വാസികള്‍ക്കു പ്രിയപ്പെട്ടവരാകും. സ്വന്തമായി തൊഴില്‍ ചെയ്യുന്നവര്‍ക്കു തടസ്സം നേരിടാവുന്നതാണ്. ധനഐശ്വര്യത്തിന്റെയും കാര്യസാധ്യതയുടെയും അവസരമാണ്. സ്വര്‍ണ്ണക്കട, വെള്ളിക്കട എന്നിവയില്‍ വ്യാപാരം വര്‍ധിക്കും. തീരുമാനങ്ങള്‍ എടുക്കുന്നതില്‍ ചിന്താക്കുഴപ്പങ്ങള്‍ ഉണ്ടാകും.

കാര്‍ത്തിക
വ്യാപാരവ്യവസായ മേഖലകള്‍ പുഷ്ടിപ്പെടുന്നതാണ്. അര്‍ഹമായ അംഗീകാരങ്ങള്‍ ലഭിക്കും. പല വിഷമഘട്ടങ്ങളില്‍ നിന്നും മോചനം ലഭിക്കും. പ്രതികൂല സാഹചര്യങ്ങളില്‍ ആത്മവിശ്വാസത്തോട്ടു കൂടി പ്രവര്‍ത്തിക്കുവാന്‍ സാധിക്കും. ഇന്റര്‍വ്യൂ കഴിഞ്ഞ ഉദ്യോഗാര്‍ത്ഥികള്‍ക്ക് നിയമന ഉത്തരവ് കിട്ടും. തൊഴിലില്‍ അല്‍പം തടസ്സം ഉണ്ടാകും.

രോഹിണി
കഴിവുകള്‍ ശ്രദ്ധാര്‍പൂര്‍വം ഉപയോഗിക്കുന്നത് വലിയ ഉയര്‍ച്ച ലഭിക്കുന്നതിന് കാരണമാകുന്നതാണ്. ഉദരസംബന്ധമായ രോഗം വരാനിടയുണ്ട്. ആത്മാര്‍ത്ഥമായി സഹകരിക്കുന്നവരോട് ചിലപ്പോള്‍ വെറുപ്പ് കാണിക്കും. ജോലിഭാരം കൊണ്ട് മാനസികവും ശാരീരികവുമായി ക്ലേശം അനുഭവപ്പെടും. ഔദ്യോഗിക കാര്യങ്ങളില്‍ കൂടുതല്‍ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടി വരും.

മകയിരം
പ്രായമായവര്‍ക്ക് ഉദരസംബന്ധമായ രോഗം വരാനിടയുണ്ട്. മനസിന് സന്തോഷം തരുന്ന സന്ദേശങ്ങള്‍ ലഭിക്കും. ജീവിതപ്രതിസന്ധികളെ അനായാസേന തരണം ചെയ്യും. സഹനശക്തിയും ക്ഷമയും നിമിത്തം വിവാദങ്ങളില്‍ നിന്നും രക്ഷപ്പെടും. കുടുംബത്തില്‍ നിന്നു പിരിയാനുള്ള സന്ദര്‍ഭം കാണുന്നു. അറിവ് വര്‍ധിക്കും എന്നാല്‍ മനസ്സില്‍ ദൂഷ്യചിന്തയുണ്ടാകും.

തിരുവാതിര
കുടുംബത്തില്‍ നിന്നു മാറി താമസിക്കാന്‍ ഉചിതമായ അവസരമാണ്. സാമ്പത്തികമേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് മാനസിക പിരിമുറുക്കം വര്‍ദ്ധിക്കും. ജോലിരംഗത്തു കൂടുതല്‍ നേട്ടമുണ്ടാക്കാവുന്ന നല്ല അവസരങ്ങള്‍ തുറന്നുകിട്ടും. പ്രവര്‍ത്തിക്കുന്നവര്‍ക്ക് സാമ്പത്തികനേട്ടം പ്രതീക്ഷിക്കാം. സത്യസന്ധമായ പ്രവൃത്തിയാല്‍ അന്യരെ ആകര്‍ഷിക്കും. ഭാര്യയാലും പിതാവിനാലും മാനസിക വിഷമതകള്‍ ഉണ്ടാകും.

പുണര്‍തം
വലിയ പ്രോജക്റ്റുകള്‍ ഏറ്റെടുക്കും. നയപരവും സ്‌നേഹവുമായ പ്രവൃത്തിയാല്‍ ബന്ധുക്കളെ ആകര്‍ഷിക്കും. പിതൃഭൂസ്വത്തുക്കള്‍ വില്‍ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് കാര്യസാധ്യതയുടെ അവസരമാണ്. എതിര്‍പ്പുകളെയും തടസങ്ങളെയും അതിജീവിക്കും. സന്താനങ്ങള്‍ക്ക് തൊഴില്‍ ലബ്ധി ഉണ്ടാകാനിടയുണ്ട്.

പൂയം
പിതാവിനോ പിതൃസ്ഥാനീയര്‍ക്കോ രോഗാരിഷ്ടതകള്‍ അനുഭവപ്പെടും. ബിസിനസ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ അതീവ ശ്രദ്ധ ചെലുത്തണം. എല്ലാ കാര്യവും കൃത്യതയോടും ഉത്തരവാദിത്വത്തോടും ചെയ്തു തീര്‍ക്കും. വെല്‍ഡിങ് പോലെ ലോഹങ്ങളാല്‍ തൊഴില്‍ ചെയ്യുന്നവര്‍ക്ക് മികച്ച ലാഭം കൈവരിക്കും.

ആയില്യം
ഭൂമി സംബന്ധമായ അഭിപ്രായ വ്യത്യാസത്തിന് സാദ്ധ്യത. വ്യാപാര വ്യവസായ മേഖലകള്‍ പുഷ്ടിപ്പെടും. സകല സൗകര്യങ്ങളും ലഭിക്കാനുള്ള സന്ദര്‍ഭം കാണുന്നു. ഉത്തരവാദിത്തമില്ലാതെ പ്രവര്‍ത്തിച്ചാല്‍ മേലധികാരികളുടെ അപ്രീതിക്ക് സാധ്യത കാണുന്നു. പല വിധ പ്രതിസന്ധികളും പ്രയാസങ്ങളും തരണം ചെയ്യേണ്ടി വരും. മാതാവിനും ഭാര്യയ്ക്കും അനുകൂലമായ സമയമാണ്.

മകം
ബിസിനസുകാര്‍ക്ക് അധികലാഭം ലഭ്യമാകും. അര്‍ഹമായ അംഗീകാരം ലഭിക്കാന്‍ കഠിനപ്രയത്‌നം ആവശ്യമാണ്. നിയമപരമായ കാര്യങ്ങളില്‍ അനുകൂല നീക്കങ്ങള്‍ ഉണ്ടാകും. പുതിയ തൊഴില്‍ മേഖലയിലേയ്ക്ക് മാറാന്‍ സാധിക്കും. വാക്ചാതുര്യവും അറിവും വര്‍ധിക്കും.

പൂരം
കുടുംബക്കാരാല്‍ പ്രശംസിക്കത്തക്ക മഹത്വങ്ങള്‍ ഉണ്ടാകും. ഉന്നത പദവി ചിലര്‍ക്ക് ലഭിക്കാനുള്ള സന്ദര്‍ഭം കാണുന്നു. ബന്ധുക്കളുടെ സഹകരണം മുഖേന ഏര്‍പ്പെടുന്ന കാര്യങ്ങളില്‍ വിജയം കൈവരിക്കും. കര്‍മ്മരംഗത്ത് ശത്രുക്കളുടെ ശല്യം ഉണ്ടാകുമെങ്കിലും അതെല്ലാം അതിജീവിച്ച് പുരോഗതി പ്രാപിക്കും.

ഉത്രം
വിഷമതകള്‍ ഉളവാക്കുന്ന വാര്‍ത്തകള്‍ കേള്‍ക്കാനിട വരും. ഭാര്യയുമായോ ഭാര്യാബന്ധുക്കളുമായോ അഭിപ്രായ വ്യത്യസത്തിന് സാദ്ധ്യത. മുന്‍കോപം കാരണം ഒന്നിലും ഒരു ഉറച്ചതീരുമാനം എടുക്കാന്‍ കഴിയാതെവരും. സ്വന്തമായി തൊഴില്‍ ചെയ്യുന്നവര്‍ക്ക് തൊഴിലില്‍ അഭിവൃദ്ധിയുണ്ടാകും.

അത്തം
വാഹനം, വസ്തുക്കള്‍ എന്നിവ വ്യാപാരം ചെയ്യുന്നവര്‍ക്ക് അധികലാഭം ലഭ്യമാകും. വ്യാപാര വ്യവസായമേഖലയില്‍ നൂതന ആശയങ്ങള്‍ പ്രാവര്‍ത്തികമാകും. സാങ്കേതിക മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് വിദേശയാത്രക്കുള്ള അവസരം ലഭിക്കും. ഉയര്‍ന്ന തസ്തികയിലേക്ക് പരീക്ഷ എഴുതുന്നവര്‍ക്ക് ലഭിക്കാനുള്ള സാധ്യത കാണുന്നു.

ചിത്തിര
സന്താനങ്ങള്‍ക്ക് ദൂരദേശത്ത് തൊഴില്‍ ലഭിക്കും. ആത്മാര്‍ത്ഥമായി സഹകരിക്കുന്നവരോട് ചിലപ്പോള്‍ വെറുപ്പ് കാണിക്കും. ചെറുകിട വ്യവസായികള്‍ക്ക് അധികലാഭം ലഭ്യമാകും. കുടുംബാഭിവൃദ്ധിയുണ്ടാകുകയും കുടുംബക്കാരാല്‍ പ്രശംസിക്കപ്പെടുകയും ചെയ്യും. നേത്രരോഗം വരാവുന്നതാണ്. കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും ഉണ്ടാകും.

ചോതി
ചിലര്‍ക്കായി ത്യാഗമനസ്‌കതയോടു കൂടി പ്രവര്‍ത്തിക്കും. സഹോദരങ്ങളാല്‍ മാനസികദുഃഖം വരാനിടയുണ്ട്. സന്താനങ്ങള്‍ക്ക് ഉദ്യോഗത്തിനും വിവാഹത്തിനും പരിശ്രമിക്കാം. അനാവശ്യമായ ആരോപണങ്ങള്‍ മൂലം ദമ്പതികള്‍ തമ്മില്‍ കലഹിക്കാനിടവരും. സാമ്പത്തിക പിരിമുറുക്കം ഉണ്ടാകുമെങ്കിലും കാര്യങ്ങളെല്ലാം ഭംഗിയായി നടക്കും.

വിശാഖം
വാഹനസംബന്ധമായി ചെലവുകള്‍ വര്‍ദ്ധിക്കും. ദമ്പതികള്‍ പരസ്പരവിശ്വാസത്തോടും അഭിപ്രായം ആരാഞ്ഞു പ്രവര്‍ത്തിക്കും. നയപരവും മധുരവുമായ സംസാരത്താല്‍ അന്യരെ ആകര്‍ഷിക്കും. ഇഷ്ടപ്പെട്ട ജീവിതപങ്കാളിയെ കണ്ടെത്തുന്നതില്‍ വിജയിക്കും. ഭാര്യയുമായോ ഭാര്യാബന്ധുക്കളുമായോ അഭിപ്രായ വ്യത്യസത്തിന് സാദ്ധ്യത.

അനിഴം
നന്നായി ആലോചിച്ച ശേഷം മാത്രം ബിസിനസില്‍ തീരുമാനങ്ങള്‍ കൈകൊള്ളുക. മറ്റുള്ളവരുടെ പ്രീതിക്കായി എന്തും പ്രവര്‍ത്തിക്കും. നിലവിലുള്ള ജോലിയില്‍ തുടരാന്‍ കഴിയാത്ത സാഹചര്യം ഉണ്ടാകും. ബിസിനസ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് കൂടുതല്‍ ശ്രദ്ധ ആവശ്യമായി വരും. പുനര്‍വിവാഹം അന്വേഷിക്കുന്നവര്‍ക്ക് കാര്യസാധ്യതയുടെ സമയമാണ്. അന്യര്‍ക്കായി പരിശ്രമിക്കുന്നത് മൂലം തനിക്കും ഉപകാരം ലഭ്യമാകും.

തൃക്കേട്ട
മനസിലുദ്ദേശിക്കുന്ന കാര്യങ്ങള്‍ വളരെ വേഗം നിവൃത്തിയിലെത്തും. ഭൂസ്വത്തുക്കള്‍ വില്‍ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ആഗ്രഹസാഫല്യം ഉണ്ടാകും. മരുമക്കളോടു സ്‌നേഹവും പ്രിയവുമുള്ളവരായിരിക്കും. പലവിധ മേഖലകളില്‍ പുരോഗമനത്തിന്റെയും അവസരമാണ്. നിലം, വസ്തുക്കള്‍ എന്നിവയില്‍ നിന്ന് ആദായം ലഭിക്കും.

മൂലം
തര്‍ക്കങ്ങളുമായി ബന്ധപ്പെട്ടു നില്‍ക്കുന്നവര്‍ക്ക് കൂടുതല്‍ ബാധ്യതകള്‍ ഉണ്ടാകുന്നതാണ്. ധൈര്യത്തോടെയും സാമര്‍ഥ്യത്തോടെയും എല്ലാകാര്യങ്ങളും ചെയ്തു തീര്‍ക്കും. മാതാവില്‍ നിന്നും സഹായ സഹകരണങ്ങള്‍ ലഭിക്കും. സഹോദരങ്ങളാല്‍ തനിക്കും തന്നാല്‍ സഹോദരത്തിനും ഗുണാനുഭവവും സഹകരണവും ഉണ്ടാകും.

പൂരാടം
അതിര്‍ത്തി തര്‍ക്കം സംബന്ധമായി അയല്‍ക്കാരുമായി അഭിപ്രായ വ്യത്യാസം ഉണ്ടാകും. മനസ്സില്‍ ചില വിഷമതകള്‍ ഉണ്ടാകും. പിതാവിന് അസുഖം വരാനിടയുണ്ട്. ജോലികള്‍ യഥാസമയത്തു ചെയ്തു തീര്‍ക്കാന്‍ കഴിയും. ഇലക്ട്രിക്, ഇലക്ട്രോണിക്‌സ് മുതലായ തൊഴില്‍ ചെയ്യുന്നവര്‍ക്കു മികച്ച ലാഭം പ്രതീക്ഷിക്കാം.

ഉത്രാടം
സാമര്‍ഥ്യവും ധൈര്യവുമായി എല്ലാ കാര്യങ്ങളിലും വിജയം കണ്ടെത്തും. ഒന്നിലധികം മേഖലകളില്‍ വരുമാനം വരാനിടയുണ്ട്. വ്യാപാര സംബന്ധമായ ജോലിക്ക് പരിശ്രമിക്കാവുന്നതാണ്. പുതിയ വാഹനം വാങ്ങുന്നതിനവസരം വന്നുചേരും. സ്വന്തം കാര്യങ്ങള്‍ ബുദ്ധിപൂര്‍വം കൈകാര്യം ചെയ്യും. സ്ഥലം മാറി താമസിക്കാന്‍ അനുകൂലമായ അവസരമാണ്.

തിരുവോണം
മാതാപിതാക്കളുടെ അനുമതിയോടു കൂടി ചെയ്യുന്നതെല്ലാം വിജയിക്കും. ആത്മാര്‍ഥതയുള്ള സുഹൃത്തുക്കളെ ലഭിക്കാവുന്നതാണ്. ഭാര്യയുടെ ഹിതാനുസരണം പ്രവര്‍ത്തിക്കുന്നതാണ്. നൃത്തസംഗീതക്ലാസുകള്‍ നടത്തുന്നവര്‍ക്ക് ധാരാളം വിദ്യാര്‍ഥികളെ ലഭിക്കാനുള്ള സന്ദര്‍ഭം കാണുന്നു.

അവിട്ടം
സുഹൃത്തുക്കളാല്‍ പലവിധ നഷ്ടങ്ങള്‍ വരാനിടയുണ്ട്. പുതിയ ജോലിക്ക് ശ്രമിക്കുന്നവര്‍ക്ക് അനുകൂല സമയമാണ്. പുതിയ സംരംഭം തുടങ്ങാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അനുകൂല സമയമല്ല. പൊതു സ്ഥാപനങ്ങളുടെ അധ്യക്ഷത വഹിക്കാനുള്ള സന്ദര്‍ഭം കാണുന്നു. കുടുംബാംഗങ്ങള്‍ക്കുണ്ടാകുന്ന രോഗങ്ങള്‍ മനഃപ്രയാസമുണ്ടാക്കും.

ചതയം
മനസില്‍ ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ ഈശ്വരകൃപയാല്‍ നിഷ്പ്രയാസം സാധ്യമാകും. ക്ഷേത്രദര്‍ശനം, തീര്‍ഥാടനം എന്നിവയ്ക്കുള്ള അവസരപ്രാപ്തിയുണ്ടാകും. വൊര്‍ധക്യം ചെന്നവരോടും പിതാവിനോടും സ്‌നേഹമായിരിക്കും. മനസിന്റെ സ്വസ്ഥത നിലനിര്‍ത്താന്‍ കഴിയും. ജീവിതത്തില്‍ ഗൗരവമായ സ്ഥാനപ്രാപ്തി പ്രതീക്ഷിക്കാം.

പൂരുരുട്ടാതി
അന്യരാല്‍ പ്രശംസിക്കത്തക്കവണ്ണം മഹത്വങ്ങള്‍ ഉണ്ടാകും. മനസന്തോഷകരമായ കാര്യങ്ങള്‍ ഏറെ ഉണ്ടാവാനിടയുണ്ട്. ഏര്‍പ്പെടുന്ന കാര്യങ്ങളില്‍ വിജയം കൈവരിക്കും. എല്ലാ പ്രവൃത്തികളിലും വിജയം കണ്ടെത്തും. ബന്ധുമിത്രാദികളില്‍ നിന്നും അപ്രതീക്ഷിതമായ എതിര്‍പ്പുകളെ തരണം ചെയ്യേണ്ടി വരും.

ഉത്രട്ടാതി
അനാവശ്യ ചിന്തകള്‍ മനസിനെ അസ്വസ്ഥമാക്കി കൊണ്ടിരിക്കും. കംപ്യൂട്ടര്‍ സെന്ററുകള്‍, കമ്പ്യൂട്ടര്‍ അനുബന്ധ സ്ഥാപനങ്ങള്‍ തുടങ്ങിയവയില്‍ കസ്റ്റമര്‍മാര്‍ കൂടും. അടിക്കടി യാത്ര ചെയ്യേണ്ടതായി വരും. നിശ്ചിതയിച്ചുറപ്പിച്ച കാര്യങ്ങള്‍ക്ക് വ്യതിചലനം വന്നുചേരും. ബാങ്കില്‍ ലോണിനായി അപേക്ഷിച്ചിട്ടുള്ളവര്‍ക്ക് ലഭ്യമാകും.

രേവതി
ഏതു സാഹചര്യവും തരണം ചെയ്യും. ജോലിരംഗത്ത് കൂടുതല്‍ അംഗീകാരങ്ങള്‍ നേടിയെടുക്കാന്‍ കഴിയുകയും. മാതാവിനും ഭാര്യയ്ക്കും പലവിധ നന്മകള്‍ ഉണ്ടാകും. ധനാഭിവൃദ്ധിയുടെയും മാനസിക സന്തോഷത്തിന്റെയും സന്ദര്‍ഭമാകുന്നു. പ്രശ്‌നങ്ങളെ ധീരതയോടെ നേരിടാന്‍ കഴിയും.

 

 

Comments are closed.