ഉത്തര്‍പ്രദേശിലും ഉത്തരാഖണ്ഡിലും വിഷമദ്യദുരന്തം: 38 പേര്‍ മരിച്ചു

ദില്ലി: ഉത്തര്‍പ്രദേശിലും ഉത്തരാഖണ്ഡിലുമുണ്ടായ വിഷമദ്യദുരന്തത്തില്‍ 38 പേര്‍ മരിച്ചു. ഉത്തര്‍പ്രദേശങ്ങളില്‍ രണ്ടിടങ്ങളിലായുണ്ടായ വിഷമദ്യദുരന്തത്തില്‍ 26 പേരാണ് മരിച്ചത്. സഹാരന്‍പുരില്‍ 16 പേരും ഖുശിനഗറില്‍ 10 പേരുമാണ് മരിച്ചത്. ഉത്തരാഖണ്ഡില്‍ വിഷമദ്യം കഴിച്ചതിനെത്തുടര്‍ന്ന് 12 പേരാണ് മരിച്ചത്. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഗുരുതരാവസ്ഥയില്‍ ഒട്ടേറെപ്പേര്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുണ്ട്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
സഹാരന്‍പുരില്‍ അഞ്ചുപേര്‍ മരിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. സംഭവവുമായി ബന്ധപ്പെട്ട് 13 എക്‌സൈസ് ഉദ്യോഗസ്ഥരെ അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്തു. ചികിത്സയിലുള്ളവര്‍ക്ക് 50,000 രൂപയുടെ ധനസഹായം യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രഖ്യാപിച്ചിട്ടുണ്ട്. സംഭവത്തെക്കുറിച്ച് ജില്ലാ ഭരണകൂടത്തോട് വിശദമായ റിപ്പോര്‍ട്ടും മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്.
Comments are closed.