‘ഹോമോ ദിയൂസ്-മനുഷ്യഭാവിയുടെ ഒരു ഹ്രസ്വചരിത്രം’; യുവാല്‍ നോവാ ഹരാരിയുടെ വിഖ്യാത കൃതി മലയാളത്തില്‍
മനുഷ്യരാശിയുടെ ഭാവി സാധ്യതകളെ വിശകലനം ചെയ്യുന്ന വിഖ്യാതകൃതി ഹോമോ ദിയൂസ്- മനുഷ്യഭാവിയുടെ ഒരു ഹ്രസ്വചരിത്രം എന്ന പുസ്തകത്തിന്റെ മലയാളം പതിപ്പ് വായനക്കാരിലേക്ക്. ലോകപ്രശസ്ത ഇസ്രയേലി ചരിത്രപണ്ഡിതനും ചിന്തകനും എഴുത്തുകാരനുമായ യുവാല്‍ നോവാ ഹരാരിയുടെ ഈ ബെസ്റ്റ് സെല്ലര്‍ ശാസ്ത്രത്തിന്റെയും യുക്തിയുടെയും പിന്‍ബലത്തില്‍ എഴുതപ്പെട്ടിട്ടുള്ളതാണ്. ചരിത്രത്തിലുള്ള തന്റെ ഗവേഷണങ്ങളുടെ സഹായത്തോടെ ഭാവി പ്രവചിക്കുക എന്ന ഉദ്യമമാണ് യുവാല്‍ ഹോമോ ദിയൂസിലൂടെ ഏറ്റെടുത്തിരിക്കുന്നത്.
ഇരുപത്തിയൊന്നാം നൂറ്റാണ്ടിനെ പരുവപ്പെടുത്തുന്ന കൃത്രിമ ജീവന്‍ മുതല്‍ അമരത്വം വരെയുള്ള മാനവരാശിയുടെ പദ്ധതികളും സ്വപ്‌നങ്ങളും പേടിസ്വപ്‌നങ്ങളും ഹോമോ ദിയൂസില്‍ എഴുത്തുകാരന്‍ വെളിവാക്കുന്നു. ഇവിടെനിന്നും നാം ഇനി എങ്ങോട്ടുപോകും? നമ്മുടെ കൈകളില്‍ നിന്നും നാശോന്മുഖമായ ഈ ലോകത്തെ എങ്ങനെയാണ് സംരക്ഷിക്കുക? നാം ജീവിക്കുന്ന ലോകത്ത് നേരിടേണ്ടി വരുന്ന വെല്ലുവിളികള്‍ തുടങ്ങി നിരവധി ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങളാണ് ഹോമോ ദിയൂസ് നല്‍കുന്നത്.
ഓക്‌സ്ഫഡ് സര്‍വ്വകലാശാലയില്‍നിന്ന് ഡോക്ടറേറ്റ് ബിരുദമെടുത്ത യുവാല്‍ നോഹ ഹരാരി ജറുസലേമിലെ ഹീബ്രു സര്‍വ്വകലാശാലയില്‍ ലോകചരിത്ര അധ്യാപകനാണ്. പാശ്ചാത്യ അക്കാദമി പഠനരംഗത്ത് ഏറ്റവുമധികം ചര്‍ച്ച ചെയ്യപ്പെടുന്ന രചനകളുടെ സ്രഷ്ടാവ് കൂടിയാണ് അദ്ദേഹം.
ഡി സി ബുക്‌സ് ഓണ്‍ലൈന്‍ ബുക്ക് സ്‌റ്റോറില്‍ നിന്നും ഹോമോ ദിയൂസ് വാങ്ങിക്കുവാന്‍ സന്ദര്‍ശിക്കുക
Comments are closed.