DCBOOKS
Malayalam News Literature Website

ലോക്കായാലും ഡൗണാകാതിരിക്കാന്‍ ഇതാ ചില ‘പുസ്തക വാക്സിനുകള്‍’

ലോകം ഏകദേശം മൊത്തമായിത്തന്നെ വീടിനുള്ളിലാണ്. ആളുകൾ വീടിന് പുറത്തിറങ്ങുന്നത് അപൂർവ്വം. നമ്മുടെയോ നമ്മുടെ മുൻതലമുറയുടെയോ ഓർമ്മയിൽ ഇതിന് മുൻപിങ്ങനെ ഒരവസ്ഥ ഉണ്ടായതായി ഓർമ്മ കാണില്ല. വീടിനുള്ളിൽ അടച്ചിരിക്കുന്ന മനുഷ്യർ സ്വാഭാവികമായും ഒരു പ്രത്യേക മാനസികാവസ്ഥയിലാകും. ആഹാര ശീലങ്ങളും സാമൂഹ്യ ഇടപെടൽ ശീലങ്ങളും മാറി. മൊത്തം ദിനചര്യ തന്നെ താളം തെറ്റി. ഇതൊക്കെ മാനസികവും ശാരീരികവുമായ അനാരോഗ്യത്തിലേക്ക് നമ്മളെ എത്തിക്കാൻ സാധ്യതയുണ്ട്. ഇത്തരം അനാരോഗ്യങ്ങളെ മറികടക്കാന്‍ വായന നിങ്ങളെ സഹായിക്കും. അത്തരം വായനയ്ക്കായി മികച്ച സെല്‍ഫ് ഹെല്‍പ്പ് പുസ്തകങ്ങള്‍ ഒറ്റ ബണ്ടിലായി ഓര്‍ഡര്‍ ചെയ്യാം ഡിസി ബുക്സ് ഓണ്‍ലൈന്‍ സ്റ്റോറിലൂടെ.മികച്ച സെല്‍ഫ് ഹെല്‍പ്പ് പുസ്തകങ്ങള്‍ ഒറ്റ ബണ്ടിലായി ഓര്‍ഡര്‍ ചെയ്യാം ഡിസി ബുക്സ് ഓണ്‍ലൈന്‍ സ്റ്റോറിലൂടെ.

ലോകാരോഗ്യസംഘടനയുടെ കണക്കുകള്‍ പ്രകാരം പത്തുപേരില്‍ ഒരാള്‍ മാനസികസംന്ധമായ പ്രശ്‌നങ്ങള്‍ അനുഭവിക്കുന്നു. മറ്റു ശാരീരികാസ്വസ്ഥകള്‍ക്കു കൊടുക്കുന്ന ഗൗരവവും പ്രാധാന്യവും മാനസികരോഗങ്ങള്‍ക്കും ആവശ്യമാണ്. കൃത്യസമയത്ത് ചികിത്സയും പരിചരണവും ലഭിക്കാതെവന്നാല്‍ ഗുരുതരമായ പ്രത്യാഘാതങ്ങളു്യുാകും.മാനസികവൈകല്യങ്ങളും അവയുടെ ചികിത്സാരീതികളും ആധികാരികമായി പ്രതിപാദിക്കുന്ന പുസ്തകങ്ങളും കുട്ടികളുടെ മാനസ്സിക ഉല്ലാസത്തിന് സഹായിക്കുന്ന പുസ്തകങ്ങളും മാനസികസംഘര്‍ഷം കുറയ്ക്കുവാന്‍ സഹായിക്കുന്ന ഭക്ഷണങ്ങളും ഭക്ഷണരീതിയുമൊക്കെ വിശദീകരിക്കുന്ന പുസ്തകങ്ങളാണ് ബണ്ടിലിലുള്ളത്.

പുസ്തകങ്ങളുടെ പേരുവിവരങ്ങൾ

  • ജീവിതശൈലീ രോഗങ്ങൾ- ഡോ. ടി.എം. ഗോപിനാഥ പിള്ള
  • മാനസിക പ്രശ്നങ്ങൾ അറിയാം അകറ്റാം – ഡോ .അരുൺ.ബി .നായർ
  • ഹെൽത്തി മൈൻഡ് കുക്കറി – ഡോ റഹീന ഖാദർ
  • മുടിയഴക് – ഡോ അക്ഷയ് ബത്ര
  • നിങ്ങളുടെ മക്കളെ എങ്ങനെ മിടുമിടുക്കരാക്കാം – പ്രൊഫ.എസ് ശിവദാസ്
  • ഉന്നത വിജയത്തിന് 7 വഴികൾ- എസ് ഹരികിഷോർ ഐ എ എസ്
  • യോഗ കുട്ടികൾക്ക് – യോഗാചാര്യ എം ആർ ബാലകൃഷ്ണൻ
  • നല്ല പാഠങ്ങൾ – പ്രൊഫ.ടി ജെ ജോസഫ്

ബണ്ടിലുകളെക്കുറിച്ച് വിശദമായി അറിയാനും ഓര്‍ഡര്‍ ചെയ്യാനും ക്ലിക്ക് ചെയ്യൂ

 

Comments are closed.