ഹോളിവുഡ് നടി ക്ലോറിസ് ലീച്ച്മാന്‍ വിടവാങ്ങി
ലോസ്സ് ഏയ്ഞ്ചൽസ്: ഹോളിവുഡ് നടി ക്ലോറിസ് ലീച്ച്മാൻ (94) അന്തരിച്ചു. വാർധക്യസഹജമായ രോഗങ്ങളെ തുടർന്ന് ദീർഘകാലങ്ങളായി ചികിത്സയിലായിരുന്നു. കാലിഫോർണയയിലെ വസതിയിലായിരുന്നു അന്ത്യം. ഏഴ് പതിറ്റാണ്ടിലേറെക്കാലം സിനിമാരംഗത്തെ നിറസാന്നിധ്യമായിരുന്നു.
1946 ൽ മിസ് അമേരിക്ക സൗന്ദര്യമത്സരത്തിൽ പങ്കെടുത്തശേഷം ടെലിവിഷനിലും സിനിമകളിലും സജീവമായ ക്ലോറിസിന്റെ ആദ്യചിത്രം 1947 ൽ പുറത്തിറങ്ങിയ കാർനേജി ഹാൾ ആണ്. കിസ് മി ഡെഡ്ലി എന്ന ചിത്രത്തിലൂടെയാണ് ശ്രദ്ധനേടുന്നത്. ദ ലാസ്റ്റ് പിക്ചർ ഷോ, യെസ്റ്റർഡേ, എ ട്രോൾ ഇൻ സെൻട്രൽ പാർക്ക്, നൗ ആന്റ് ദെൻ, സ്പാഗ്ലിഷ്, എക്സ്പെക്ടിങ് മേരി, യു എഗൈൻ, ദ വിമൺ തുടങ്ങിയവയാണ് പ്രധാനപ്പെട്ട ചിത്രങ്ങൾ.
ഒട്ടനവധി ടെലിവിഷൻ ഷോകളിലും ടെലി ഫിലിമുകളിലും വേഷമിട്ടു. 1926 ഏപ്രിൽ 20 ന് അമേരിക്കയിലെ ഡെസ് മൊയ്നിലാണ് ജനനം. കൗമാരപ്രായത്തിൽ തന്നെ നാടക രംഗത്ത് സജീവമായിരുന്നു. ദ ലാസ്റ്റ് പിക്ചർ ഷോയിലെ (1971) അഭിനയത്തിന് ഓസ്കർ പുരസ്കാരവും ബാഫ്ത പുരസ്കാരവും സ്വന്തമാക്കിയിട്ടുണ്ട്. ഹൈ ഹോളിഡേയാണ് അവസാനമായി വേഷമട്ട ചിത്രം. 2020 ല്‍ ഷൂട്ടിങ് പൂര്‍ത്തിയായ ഈ ചിത്രം ഇനിയും പുറത്തിറങ്ങിയിട്ടില്ല.
Comments are closed.