വിഭജനത്തിന് വിധേയരായ ജനവിഭാഗങ്ങള്‍ തങ്ങളുടെ സ്വപ്നങ്ങള്‍ കുടിയേറ്റ ക്യാമ്പുകളില്‍ ബലി കഴിക്കേണ്ടി വന്നു: അന്‍ചല്‍ മല്‍ഹോത്ര
കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ മൂന്നാം ദിനത്തില്‍ ബിന്ദു അമത് ഉള്‍പ്പെട്ട ചര്‍ച്ചയില്‍ വിഭജനത്തിന് വിധേയരായ ജനവിഭാഗങ്ങള്‍ തങ്ങളുടെ സ്വപ്നങ്ങള്‍ കുടിയേറ്റ ക്യാമ്പുകളില്‍ ബലി കഴിക്കേണ്ടി വന്നെന്ന് പ്രശസ്ത എഴുത്തുകാരി അന്‍ചല്‍ മല്‍ഹോത്ര അഭിപ്രായപ്പെട്ടു. അവരുടെ ‘റമനന്‍സ് ഓഫ് സെപ്പറേഷന്‍’ എന്ന പുസ്തകത്തെ അടിസ്ഥാനമാക്കിയാണ് ചര്‍ച്ച ആരംഭിച്ചത്. ഇന്ത്യ പാക് കുടിയേറ്റത്തെക്കുറിച്ച് താന്‍ കേട്ടറിഞ്ഞതില്‍ നിന്നും വ്യത്യസ്ഥമാണ് നമ്മുടെ പാഠഭാഗങ്ങളില്‍ ഉള്ളതെന്നും, വിഭജനത്തിന് വിധേയരായവര്‍ തങ്ങളെ വിഷയമാക്കിയുള്ള ഇത്തരം ചര്‍ച്ചകള്‍ നടക്കുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിട്ടുണ്ടാകില്ലായെന്നും അവര്‍ രേഖപ്പെടുത്തി. ഇന്ത്യപാക് വിഭജനം ജനങ്ങളുടെ മനസ്സില്‍ ആഴത്തിലുള്ള മുറിവുകള്‍ ഏല്‍പ്പിച്ചുവെന്നും അവര്‍ അഭിപ്രായപ്പെട്ടു.
Comments are closed.