ഇന്നലെയല്ല ചരിത്രം ഇന്നാണ്
ജനുവരി ലക്കം പച്ചക്കുതിരയില്‍
വി.ടി. വാസുദേവന്‍
ബാഹ്യമായ വിദ്യാഭ്യാസം മുറയ്ക്കുനേടിപ്പോന്നാലും സഹാനുഭൂതിക്ക് ഉടമയാക്കുന്ന ആന്തരികശക്തിവിശേഷം ഉണ്ടാക്കിക്കൊള്ളണമെന്നില്ല. ആര്‍ജ്ജിതസത്യങ്ങളുടെ നിര്‍മ്മലരശ്മി പ്രസരം ഭരണാധികാരികളില്‍നിന്നും പ്രതീക്ഷിക്കണ്ട. സമ്പത്തിനേക്കാള്‍ സംസ്‌കാരത്തിന് ഒരു കാലത്ത് ഇടം നല്‍കിയ മലയാളിമനസ്സില്‍നിന്ന്, നവോത്ഥാനാനന്തര തലമുറയില്‍നിന്നും വഴികാട്ടികള്‍ എഴുന്നേറ്റുവരുമോ?
യുവഗൃഹസ്ഥന്മാര്‍ ‘ബാലേ വരിക’ ചൊല്ലിയാടാനാണ് ഭാവമെങ്കില്‍ അവരില്‍നിന്ന് ഇതേവരെ സമുദായം പ്രതീക്ഷിച്ചതെല്ലാം അസ്ഥാനത്തായി എന്നാണ് അര്‍ത്ഥം എന്ന് സാമുദായികപ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള അവരുടെ പിന്മാറ്റത്തെ പണ്ട് അച്ഛന്‍ (വി.ടി. ഭട്ടതിരിപ്പാട്) വിമര്‍ശിച്ചിട്ടുണ്ട് (യോഗക്ഷേമം, 1935 ജൂലൈ 11). വെള്ളം എത്രയോ ഒഴുകിപ്പോയതിനുശേഷം തടസ്സങ്ങള്‍ നീങ്ങി. വിദ്യാഭ്യാസം സാര്‍വത്രികമായപ്പോള്‍ ഇഷ്ടപ്പെട്ട ജോലിയും സ്വാതന്ത്ര്യവും നേടിയെടുത്ത് പശ്ചിമഘട്ടങ്ങളെ കേറിയും കടന്നും ഉന്നതജീവിതം പുലര്‍ത്താന്‍ സാധിച്ച പുതിയ തലമുറയിലെ മിടുക്കര്‍ ജന്മധന്യതയോടെ ഇന്നു മൂളുന്നതും അതുതന്നെ: ”അഹം പത്‌നീച വര്‍ദ്ധയ വര്‍ദ്ധയ” ഞാനും എന്റെ കെട്ട്യോളും സമ്പാദിച്ചുകൂട്ടട്ടെ എന്ന്!
വിയര്‍ക്കാതെ മൃഷ്ടാന്നഭോജനം ചെലുത്തി മറ്റുള്ളവരേക്കാള്‍ മേലെയാണ് എന്നു ഭാവിച്ച മുതുമുത്തച്ഛന്മാരുടെ പരാക്രമങ്ങളുടെ ആപദ്ഫലങ്ങള്‍ അനുഭവിച്ചവരുടെ പിന്‍ഗാമികള്‍ ഉണര്‍ന്നാല്‍ ഉറങ്ങുന്നതുവരെ ഇപ്പോള്‍ ആസ്വദിക്കുന്ന ജീവിത സൗകര്യങ്ങള്‍ യന്ത്രകൃതമാണ്, പക്ഷേ അവര്‍ അതു സമ്മതിക്കില്ല. സ്വന്തം കേമത്തം കൊണ്ട് ഉണ്ടായത് എന്നേ പറയൂ.
ആരാന്റെയമ്മയ്ക്കു ഭ്രാന്തുപിടിച്ചാല്‍ കാണാന്‍ നല്ല രസം. നാം ജീവിക്കുന്നുണ്ടോ എന്നുതന്നെ ചിലപ്പോള്‍ സംശയിക്കണം. ജന്തുശാസ്ത്രജ്ഞന്മാര്‍ പറയുന്ന അര്‍ത്ഥത്തില്‍ മാത്രമായി നമുക്ക് നമ്മുടെ ജീവിതം. കാലത്തിന്റെ ചലനങ്ങള്‍ ഉള്‍ക്കൊള്ളാതിരിക്കുന്നേടത്തോളം ഒരാള്‍ ആ യുഗത്തില്‍ ജീവിച്ചു എന്ന പറയാനാവില്ല.
പൂര്‍ണ്ണരൂപം 2023 ജനുവരി ലക്കം പച്ചക്കുതിരയില്‍
ഡിജിറ്റല്‍ പതിപ്പിനായി സന്ദര്‍ശിക്കുക
ഡി സി / കറന്റ് പുസ്തകശാലകളിലും ജനുവരി ലക്കം ലഭ്യമാണ്
Comments are closed.