ചരിത്രവും ചരിത്രനോവലും
നവംബർ ലക്കം പച്ചക്കുതിരയിൽ
പ്രൊഫ. ടി.പി. സുധാകരന്‍
കൊച്ചി രാജ്യചരിത്രമാണ് ‘പിതാമഹന്‍’ പശ്ചാത്തലമാക്കുന്നത്. കൊച്ചി പ്രധാനമന്ത്രിയായിരുന്ന ടി.കെ. നായര്‍ വി.കെ.എന്റെ ബന്ധുവാണ്. അദ്ദേഹം കോണ്‍ഗ്രസ് പക്ഷത്തല്ല, രാജപക്ഷത്തുനിന്നാണ് തിരഞ്ഞെടുപ്പ് വിജയിച്ചത്. എന്നാല്‍ അദ്ദേഹത്തിന് വിക്ടോറിയ രാജ്ഞി സര്‍ സ്ഥാനം നല്‍കുന്നതായോ കൊച്ചി രാജ്യം വിറ്റ് കാശാക്കി തൃശൂരിലെ കൊച്ചി നായര്‍ ബാങ്കില്‍ ഡെപ്പോസിറ്റ് ചെയ്യുന്നതായോ ചരിത്രത്തിന് നിരക്കുന്നതല്ല. യഥാര്‍ത്ഥ ടി.കെ. നായര്‍ തിരഞ്ഞെടുപ്പുകള്‍ക്ക് മത്സരിച്ച് പാരമ്പര്യ സ്വത്ത് നശിപ്പിച്ച ആളാണ്
വി.കെ.എന്‍ രചിച്ച പിതാമഹന്‍ എന്ന നോവലിലെ നായകനായ സര്‍ ചാത്തു എന്ന ചാത്തു നായര്‍ കൊച്ചി വാഴുന്ന ഭരണിതിരുനാള്‍ മഹാരാജാവിന്റെ പ്രജയാണെന് ആദ്യ അദ്ധ്യായത്തിലേ പറയുന്നു. കര്‍ഷകനാണെങ്കിലും തൊഴില്‍ കൊച്ചി അങ്ങാടിയില്‍ അരി എത്തിക്കലാണ്. തൃശൂരില്‍ നായരങ്ങാടി ഉണ്ടെങ്കിലും നായന്മാര്‍ പൊതുവേ കച്ചവടം ചെയ്യുന്ന സമൂഹമല്ല. പ്രത്യേകിച്ച് ചാത്തുനായരുടെ തട്ടകമായ തിരുവില്വാമലയിലെ നായന്മാര്‍. കൊച്ചി ഭരണിതിരുനാള്‍ മഹാരാജാവിന്റെ പ്രജയാണ് നായകനെന്ന് പറയുന്നു. കൊച്ചി രാജാക്കന്മാര്‍ക്ക് ആകെ മൂന്നു പേരുകളേയുള്ളൂ-രവിവര്‍മ്മ, കേരളവര്‍മ്മ, രാമവര്‍മ്മ. ഡോ. എഫ് ഡേയുടെ പെരുമാക്കന്മാരുടെ രാജ്യം എന്ന കൃതിയില്‍ 16-ാം നൂറ്റാണ്ടുമുതല്‍ കൊച്ചി വാണ രാജാക്കന്മാരുടെ കാലാനുക്രമമമായ പട്ടിക കൊടുത്തിട്ടുണ്ട്. 1805ല്‍ തീപ്പെട്ട ശക്തന്‍ തമ്പുരാന്റെ പേരുതന്നെ രാമവര്‍മ്മ എന്നാണ്. ജന്മനാളുകള്‍ വരുന്നത് തിരുവിതാംകൂര്‍ രാജാക്കന്മാര്‍ക്കാണ്. തിരു-കൊച്ചി സംയോജനത്തോടെ രാജവാഴ്ചയും ഇല്ലാതായി.
ഒരു ചരിത്രപുരുഷന്റെ ജീവിതമോചരിത്ര സംഭവങ്ങളോ ഭാവനയില്‍ ആവിഷ്‌ക്കരിക്കുന്നതാണ് ചരിത്രനോവല്‍. മാര്‍ത്താണ്ഡവര്‍മ്മ മുതല്‍ നിരവധി ചരിത്രനോവലുകള്‍ ഭാഷയില്‍തന്നെ ഉണ്ടായിട്ടുണ്ട്. കൊച്ചി രാജ്യചരിത്രമാണ് ‘പിതാമഹന്‍’ പശ്ചാത്ത ലമാക്കുന്നത്. കൊച്ചി പ്രധാനമന്ത്രിയായിരുന്ന ടി.കെ. നായര്‍ വി.കെ. എന്റെ ബന്ധുവാണ്. അദ്ദേഹം കോണ്‍ഗ്രസ് പക്ഷത്തല്ല, രാജപക്ഷത്തു നിന്നാണ് തിരഞ്ഞെടുപ്പ് വിജയിച്ചത്. എന്നാല്‍ അദ്ദേഹത്തിന് വിക്ടോറിയ രാജ്ഞി സര്‍ സ്ഥാനം നല്‍കുന്നതായോ കൊച്ചി രാജ്യം വിറ്റ് കാശാക്കി തൃശൂരിലെ കൊച്ചി നായര്‍ ബാങ്കില്‍ ഡെപ്പോസിറ്റ് ചെയ്യുന്നതായോ ചരിത്രത്തിന് നിരക്കുന്നതല്ല. യഥാര്‍ത്ഥ ടി.കെ. നായര്‍ തിരഞ്ഞെടുപ്പുകള്‍ ക്ക് മത്സരിച്ച് പാരമ്പര്യ സ്വത്ത് നശിപ്പിക്കുകയും പ്രധാനമന്ത്രി സ്ഥാനം നഷ്ടപ്പെട്ടതോടെ രാഷ്ട്രീയം തന്നെ ഉപേക്ഷിച്ച് സ്വത്തെല്ലാം നശിച്ച് ദരിദ്രനായി കഴിയുകയുമായിരുന്നു. അവസാനം ഒരു വാടകവീട്ടില്‍ കിടന്നുമരിച്ചു. മനോരോഗിയായ ഭാര്യ നേരത്തെ മരിച്ചിരുന്നു. മക്കളുമില്ല. എങ്കിലും പഴയ കൊച്ചിയുടെ ചരിത്രത്തില്‍ അദ്ദേഹത്തിന് ഒരു സ്ഥാനമുണ്ട്. തീരെ പിന്നോക്കമായിക്കിടന്നിരുന്ന തിരുവില്വാമലയിലേക്ക് റോഡ് നേരാക്കി ബസ് സര്‍വ്വീസ് കൊണ്ടുവന്നതും എഴുത്തു പള്ളിക്കൂടത്തിന്റെ സ്ഥാനത്ത് സ്വന്തം തറവാട്ടിലെ സ്ഥലം വിട്ടുനല്‍കി സ്‌കൂള്‍ തുടങ്ങിയതും മലമുകളില്‍ കുടിവെള്ളം എത്തിച്ചതും ഓട്ടുകമ്പനി തുടങ്ങിയതും ടി.കെ. നായരായിരുന്നു.
പൂര്‍ണ്ണരൂപം 2023 നവംബർ ലക്കം പച്ചക്കുതിരയില്‍
ഡിജിറ്റല്‍ പതിപ്പിനായി സന്ദര്‍ശിക്കുക
ഡി സി / കറന്റ് പുസ്തകശാലകളിലും നവംബർ ലക്കം ലഭ്യമാണ്
വി.കെ.എന്റെ പുസ്തകങ്ങൾക്കായി ക്ലിക്ക് ചെയ്യൂ
ചരിത്ര പുസ്തകങ്ങൾക്കായി ക്ലിക്ക് ചെയ്യൂ
Comments are closed.