DCBOOKS
Malayalam News Literature Website

ഹിന്ദുരാഷ്ട്ര നിർമ്മിതിയുടെ പതിറ്റാണ്ടുകൾ

ഇന്ത്യയുടെ ഓരോ രക്തധമനിയിലേക്കും കിനിഞ്ഞിറങ്ങിക്കൊണ്ടിരിക്കുന്ന വെറുപ്പിന്റെയും പകയുടെയും അക്രമത്തിന്റെയും Textചരിത്രനിരാസത്തിന്റെയും അധാർമ്മികരാഷ്ട്രീയത്തോടുള്ള മൈത്രിയിലും സ്‌നേഹത്തിലും ഊന്നിനിന്നുകൊണ്ടുള്ള ഇടപെടലുകളാണ് കെ അരവിന്ദാക്ഷന്റെ ഏറ്റവും പുതിയ പുസ്തകം ‘ഹിന്ദുരാഷ്ട്ര നിർമ്മിതിയുടെ പതിറ്റാണ്ടുകൾ ‘. ഡി സി ബുക്സ് പ്രസിദ്ധീകരിച്ച പുസ്തകത്തിന്റെ ആദ്യപതിപ്പാണ് ഇപ്പോൾ വില്പനയിലുള്ളത്. ഡി സി ബുക്‌സ് ഓൺലൈൻ സ്റ്റോറിലൂടെയും ഡിസി / കറന്റ് ബുക്‌സ് സ്റ്റോറിലൂടെയും കോപ്പികൾ ഇപ്പോൾ വായനക്കാർക്ക് സ്വന്തമാക്കാം.

ഏകദേശം രണ്ടു നൂറ്റാണ്ടുകളായി നമ്മുടെ തലച്ചോറും ഹൃദയവും വിഷലിപ്തമാക്കാൻ ശ്രമിക്കുന്ന ഹിന്ദുവർഗ്ഗീയതയെന്ന ‘ഹിന്ദുത്വ’ കഴിഞ്ഞ ഒരു നൂറ്റാണ്ടിൽ എത്രത്തോളം ഹിംസാത്മകമായെന്നും എല്ലാ ജനാധിപത്യസ്ഥാപനങ്ങളെയും തകർക്കുവാൻ ശ്രമിച്ചുകൊണ്ട് അത് ഏകാധിപത്യത്തിലേക്ക് എങ്ങനെ വളരുന്നുവെന്നും ഈ ലേഖനങ്ങൾ പരിശോധിക്കുന്നു.

പുസ്തകം വാങ്ങാൻ ക്ലിക്ക് ചെയ്യൂ

Comments are closed.