DCBOOKS
Malayalam News Literature Website

ഹിമാലയം ഒരു ആത്മീയലഹരി

ഹിമാലയയാത്രയില്‍ പങ്കെടുക്കാന്‍ സാധിക്കാത്തവര്‍ക്കുവേണ്ടിയുള്ളതാണ് യോഗി ദിവ്യദര്‍ശി ദാര്‍ശനികന്‍ സദ്ഗുരുവിന്റെ ഹിമാലയം ഒരു ആത്മീയലഹരി. ഇതിന്റെ താളുകളിലൂടെയുള്ള തീര്‍ത്ഥാടനം ഗുരുവിന്റെ പ്രവചനാതീതവും ഹഠാദാകര്‍ഷിക്കുന്നതുമായ വാക്കുകളുടെ നിമ്‌നോന്നതികളിലൂടെയുള്ള പര്യടനത്തിന് അവസരമൊരുക്കുന്നു. പല യാത്രകളില്‍ നിന്നും സമാഹരിച്ചുചേര്‍ത്ത പ്രഭാഷണങ്ങളുടെയും സംഭാഷണങ്ങളുടെയും സമ്മിശ്രമായ ഈ പുസ്തകംസമയസീമയില്ലാതെ ഇനം തിരിച്ചെടുത്ത ഒരു ചേരുവയാണ്.

ഇതിന്റെ ആയാസരഹിതവും അനൗപചാരികവുമായ അവതരണരീതി അസാധാരണവും ശക്തിയുക്തവും സ്വതന്ത്രവുമായ ധാരാളം ചോദ്യങ്ങള്‍ അനുവദിക്കുന്നുണ്ട്. അവയ്ക്കുള്ള സദ്ഗുരുവിന്റെ സാരഭൂതമായ മറുപടികള്‍ ബഹുമാനരഹിതവും വെല്ലുവിളി നിറഞ്ഞതും ധാരാളം ഉപാഖ്യാനങ്ങളും പുരാണകഥകളും അടങ്ങിയതും, അസ്വാസ്ഥ്യജനകമാംവണ്ണം ലക്ഷ്യത്തില്‍ ആഘാതമേല്‍പ്പിക്കുന്നവയുമാണ്.

ഈ പുസ്തകം ഹിമാലയത്തെക്കുറിച്ചു മാത്രമുള്ളതല്ല. എന്നാല്‍ ഹിമാലയം ഇല്ലെങ്കില്‍ ഈ പുസ്തം ഒരിക്കലും ഉണ്ടാകുമായിരുന്നില്ല. ഈ പുസ്തകത്തിനു പശ്ചാത്തലമായും പ്രചോദനമായും മനോഭാവമായും ഉല്‍പ്രേക്ഷമായും ഹിമാലയ പര്‍വ്വതനിരകള്‍ ഇതില്‍ ഒരു പ്രധാന പങ്കുവഹിക്കുന്നു. അവയില്ലാതെ ഇതിലെ ചില ചോദ്യങ്ങള്‍ ഒരിക്കലും ചോദിക്കപ്പെടുമായിരുന്നില്ല. ചോദ്യങ്ങളില്‍ ഹിമാലയത്തെക്കുറിച്ചു സ്പര്‍ശിച്ചുപോകുക മാത്രമാണു ചെയ്യുന്നതെങ്കിലും, അവ ഇതിന് ശക്തമായ അടിത്തറയായി നിലനില്‍ക്കുന്നു. അന്തിമമായി നോക്കുമ്പോള്‍ ഈ പുസ്തകത്തിന്റെ അടിസ്ഥാനശിലതന്നെ ഹിമാലയപര്‍വ്വതനിരകളാണെന്നു പറയാം. പുസ്തകത്തിന്റെ വിവര്‍ത്തനം നിര്‍വഹിച്ചിരിക്കുന്നത് കെ. രാമചന്ദ്രമാണ്. ഹിമാലയം ഒരു ആത്മീയലഹരിയുടെ മൂന്നാം പതിപ്പാണ് ഇപ്പോള്‍ വിപണിയിലുള്ളത്.

Comments are closed.