വിമോചന സമരത്തിലേക്ക് വിദ്യാര്‍ത്ഥികള്‍ മടങ്ങിപോകട്ടെ…
സാംസ്‌കാരിക കേരളത്തിന്റെ എഴുത്തും കലയും കൂടിച്ചേര്‍ന്ന കോഴിക്കോടിന്റെ മണ്ണില്‍ കേരള സാഹിത്യോത്സവത്തിന് തുടക്കം കുറിച്ചു.
ഉന്നതവിദ്യാഭ്യാസ രംഗത്ത് നേട്ടമുണ്ടാക്കണമെങ്കില്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ തുറന്ന കുമ്പസാരം ആവശ്യമാണെന്ന് ഡോ. ജയകുമാര്‍ അഭിപ്രായപ്പെട്ടു. ഭരണം മാറുന്നതിനോടൊപ്പം തന്നെ പാഠ്യവിഷയങ്ങള്‍ക്കും മാറ്റം സംഭവിക്കുന്നു. വിദ്യാഭ്യാസ രംഗത്ത് കാര്യമായൊരു മാറ്റം സംഭവിക്കണമെങ്കില്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ ഒത്തൊരുമിച്ചൊരു കുമ്പസാരം അത്യാവശ്യമാണ്. ഇതിനായി പൊതുജനങ്ങളും വിദ്യാര്‍ത്ഥികളും അഭിപ്രായപ്പെടുകയോ ചോദ്യം ചെയ്യുകയോ ചെയ്യുന്നില്ല. നേതാക്കളുടെ അഭിപ്രായങ്ങളെ അതേപടി വിശ്വസിക്കുകയാണ് പൊതുജനം ചെയ്യുന്നതെന്നതെന്നും ജയകുമാര്‍ ചര്‍ച്ചയില്‍ പറഞ്ഞു.
രാഷ്ട്രീയ നേതാക്കള്‍ക്ക് നേരെയുള്ള വെല്ലുവിളി കൂടിയായിരുന്നു ചര്‍ച്ച. കേരളത്തിലെ ഉന്നത വിദ്യാഭ്യാസം എന്നും ചോദ്യചിഹ്നത്തിലാണ്. ഇന്നത്തെ വിദ്യാഭ്യാസം എന്നത് വിദ്യാര്‍ത്ഥികളില്‍ രക്ഷിതാക്കള്‍ അടിച്ചേല്‍പ്പിക്കുന്ന ഒന്നായി തീര്‍ന്നിരിക്കുന്നു. തിരഞ്ഞെടുപ്പുകള്‍ പലപ്പോഴും രക്ഷിതാക്കളുടെ തീരുമാനമായിമാറുന്നു. മികവിന്റെ വിദ്യാഭ്യാസം വളരെ വിരളമാണ്. ഏതെങ്കിലുമൊരു ബിരുദം നേടുന്നത് പി.എസ്.സി യിലേക്കുള്ള ചവിട്ടുപടിയായിട്ട് മാത്രമാണ് വിദ്യാര്‍ത്ഥികള്‍ കാണുന്നതെന്ന് ഡോ. ജാന്‍സി ജെയിംസ് സംവദിച്ചു. വിദ്യാഭ്യാസമാണ് വളര്‍ച്ചയിലേക്കുള്ള മാധ്യമമെന്നാണ് ജാന്‍സി ടീച്ചറിന്റെ വിലയിരുത്തല്‍.
വിദ്യാര്‍ത്ഥികളോടൊപ്പം തന്നെ രക്ഷിതാക്കള്‍ക്കും കൃത്യമായ പഠനം ഏര്‍പ്പെടുത്തണമെന്ന് ഡോ. പ്രസാദ് അഭിപ്രായപ്പെട്ടു. വിദ്യാഭ്യാസം കച്ചവടമായിക്കഴിഞ്ഞ കേരളത്തിലെ അവസ്ഥക്കെതിരെ പ്രതികരിക്കേണ്ട വിദ്യാര്‍ത്ഥികള്‍, വേണ്ടരീതിയില്‍ പ്രതികരിക്കുന്നില്ലയെന്ന അഭിപ്രായം ചര്‍ച്ചയില്‍ ഉയര്‍ന്നുവന്നു. വിമോചന സമരത്തിലേക്ക് വിദ്യാര്‍ത്ഥികള്‍ മടങ്ങിപോകട്ടേയെന്ന അഭിപ്രായത്തില്‍ ചര്‍ച്ച അവസാനിച്ചു. എഴുത്തോലയില്‍ അരങ്ങേറിയ ഉന്നതവിദ്യാഭ്യാസത്തിന്റെ പ്രതിസന്ധികളും സാധ്യതകളെയും സംബന്ധിച്ച ചര്‍ച്ച പ്രേക്ഷക ശ്രദ്ധ നേടി…
Comments are closed.