കെ.എം ഷാജിയെ അയോഗ്യനാക്കിയ വിധിക്ക് സ്‌റ്റേ
കൊച്ചി: കെ.എം ഷാജിയുടെ എം.എല്‍.എ സ്ഥാനം അയോഗ്യമാക്കിയ ഹൈക്കോടതി വിധിയ്ക്ക് താത്കാലിക സ്‌റ്റേ. സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കുന്നതിനുള്ള രണ്ടാഴ്ച കാലയളവിലേക്കാണു സ്റ്റേ അനുവദിച്ചിരിക്കുന്നത്. രണ്ടാഴ്ചക്കകം കെ.എം ഷാജി 50,000 രൂപ കെട്ടിവെയ്ക്കണം. പരാതിക്കാരന്റെ കോടതി ചെലവ് എന്ന നിലയ്ക്കാണ് ഈ തുക കെട്ടിവെയ്‌ക്കേണ്ടത്.
2016-ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ അഴീക്കോട് മണ്ഡലത്തെ പ്രതിനിധീകരിച്ച കെ. എം.ഷാജി വര്‍ഗ്ഗീയ പ്രചാരണം നടത്തി വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്ന പരാതിയെ തുടര്‍ന്നാണ് ഹൈക്കോടതി അയോഗ്യനാക്കിയത്. എതിര്‍സ്ഥാനാര്‍ത്ഥി എം.വി നികേഷ് കുമാറിന്റെ പരാതിയില്‍ വാദം കേട്ട കോടതി കെ.എം ഷാജിയെ ആറ് വര്‍ഷത്തേക്കാണ് അയോഗ്യനാക്കിയത്. അഴീക്കോട് വീണ്ടും തെരഞ്ഞെടുപ്പ് നടത്താനും കോടതി ഉത്തരവിട്ടിട്ടുണ്ട്.
അതേസമയം അയോഗ്യനാക്കിയ വിധിയ്ക്ക് ഹൈക്കോടതിയുടെ സ്‌റ്റേ ലഭിച്ചത് സ്വാഭാവിക നടപടി മാത്രമാണെന്ന് എം.വി നികേഷ് കുമാര്‍ പ്രതികരിച്ചു.
Comments are closed.