കാളിദാസും ഐശ്വര്യയും ഒന്നിച്ച മനോഹരമായ പ്രണയഗാനം
കാളിദാസ് ജയറാമും ഐശ്വര്യ ലക്ഷ്മിയും നായികാനായകന്മാരാകുന്ന പുതിയ ചിത്രം അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍കടവിലെ ആദ്യഗാനം പുറത്തിറങ്ങി. ഹേ മധുചന്ദ്രികേ… എന്നു തുടങ്ങുന്ന മനോഹരമായ ഈ പ്രണയഗാനം ആലപിച്ചിരിക്കുന്നത് വിജയ് യേശുദാസാണ്. ഗോപീസുന്ദര്‍ സംഗീതസംവിധാനം നിര്‍വ്വഹിച്ചിരിക്കുന്ന ഗാനത്തിന് ബി.കെ.ഹരിനാരായണന്‍ വരികളെഴുതിയിരിക്കുന്നു.
ഹാസ്യത്തിന് പ്രാധാന്യം നല്‍കിയിരിക്കുന്ന ഈ ചിത്രം ആഷിക് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ മിഥുന്‍ മാനുവേല്‍ തോമസാണ് സംവിധാനം ചെയ്തിരിക്കുന്നത്. പുതുമുഖങ്ങളാണ് ചിത്രത്തിലേറെയും. അശോകന്‍ ചെരുവിലിന്റെ ചെറുകഥയെ ആസ്പദമാക്കിയാണ് സിനിമയുടെ തിരക്കഥയൊരുക്കിയിരിക്കുന്നത്. മാര്‍ച്ച് ഒന്നിനു ചിത്രം തീയറ്ററുകളിലെത്തും.
Comments are closed.