DCBOOKS
Malayalam News Literature Website

എല്ലാവരും വായിച്ചിരിക്കേണ്ട മലയാളത്തിലെ 8 മോഡേണ്‍ ക്ലാസിക് നോവലുകള്‍ ഇതാ !

ഓരോ ദിവസവും കുറച്ചു സമയമെങ്കിലും വായനയ്ക്കായി മാറ്റിവെക്കാത്ത മലയാളികള്‍ ഉണ്ടാകില്ല. മലയാളിയുടെ വായനാമുറികളില്‍ നോവലുകള്‍ക്കുള്ള സ്ഥാനം ഏറെ പ്രസിദ്ധമാണ്. അത്രയേറെ മലയാള സാഹിത്യ ലോകത്ത് നോവലുകള്‍ ജനപ്രിയമായി മാറി. മലയാള സാഹിത്യചരിത്രത്തില്‍ എക്കാലവും മേല്‍ക്കോയ്മ നിലനിര്‍ത്തുന്ന ഒരു സാഹിത്യ സൃഷ്ടിയാണ് നോവലുകള്‍ എന്നതില്‍ സംശയമില്ല. അക്കൂട്ടത്തില്‍ ഏറെ തലയെടുപ്പോടെ നില്‍ക്കുന്ന 8 മോഡേണ്‍ ക്ലാസിക് നോവലുകള്‍ ഇതാ ! വിസ്മയകരമായ വായനാനുഭവമായി ഇത് വായനക്കാരില്‍ എക്കാലവും നിറഞ്ഞു നില്‍ക്കുമെന്നതില്‍ സംശയമില്ല.

  • മലയാള നോവല്‍ സാഹിത്യത്തില്‍ നൂതനമായൊരു ഭാഷയും സൗന്ദര്യവും സൃഷ്ടിച്ച കൃതി, ഉറൂബിന്റെ  ‘സുന്ദരികളും സുന്ദരന്മാരും’
  • അതിരാണിപ്പാടം എന്ന ഗ്രാമത്തിന്റെ പശ്ചാത്തലത്തില്‍ മലയാളത്തിന്റെ വിഖ്യാത എഴുത്തുകാരന്‍ എസ് കെ പൊറ്റെക്കാട്ട് രചിച്ച ഇതിഹാസതുല്യമായ രചന
    ‘ഒരു ദേശത്തിന്റെ കഥ’
  • അരനൂറ്റാണ്ടിലധികമായി ആസ്വാദകരുടെ പ്രിയനോവലായി നിലനില്‍ക്കുന്ന കൃതി,
    എം.ടി വാസുദേവന്‍ നായരുടെ ‘അസുരവിത്ത്’
  • ജന്മനാടിന്റെ ഭൂതകാലത്തിലേക്ക് ഇറങ്ങിച്ചെന്ന മയ്യഴിയുടെ കഥാകാരനായ എം. മുകുന്ദന്‍ മലയാള സാഹിത്യത്തിന് സമ്മാനിച്ച അമൂല്യനിധി ‘മയ്യഴിപ്പുഴയുടെ തീരങ്ങളില്‍
  • ആഴത്തിലുള്ള ഒരു കുറ്റബോധവുംപേറി തസറാക്ക് എന്ന പാലക്കാടന്‍ ഗ്രാമത്തിലെ ഏകാധ്യാപക വിദ്യാലയത്തിലെത്തുന്ന രവിയുടെയും അവിടെയുള്ള നിരവധി ഗ്രാമീണരുടെയും അസാധാരണമായ കഥ ഒ.വി വിജയന്റെ ‘ഖസാഖിന്റെ ഇതിഹാസം
  • മലയാള നോവല്‍ സാഹിത്യത്തിലെ അനശ്വര പ്രണയഗാഥ തകഴിയുടെ ‘ ചെമ്മീന്‍
  • വടക്കന്‍ മലബാറിലെ സമ്പന്നമായ അറയ്ക്കല്‍ തറവാടും അതിനെ ചുറ്റിപ്പറ്റിയുള്ള ഒരു വിഭാഗം ജനങ്ങളുടെയും കഥ, പുനത്തില്‍ കുഞ്ഞബ്ദുള്ളയുടെ ‘ സ്മാരകശിലകള്‍
  • ആള്‍ക്കൂട്ടത്തിന്റെ തിരക്കില്‍ ശ്വാസംമുട്ടിമരിക്കാന്‍ വിധിക്കപ്പെട്ടവരുടെ യാതനകള്‍ അപഗ്രഥിച്ച് അസ്തിത്വവ്യഥ്യയുടെ നീങ്ങിപ്പോകാത്ത നിത്യാധിപത്യത്തെക്കുറിച്ച് ആനന്ദ് തയ്യാറാക്കിയ വിപുലമായ രേഖകള്‍ ‘ ആള്‍ക്കൂട്ടം

tune into https://dcbookstore.com/

Comments are closed.