DCBOOKS
Malayalam News Literature Website

അഭിമന്യു മഹാരാജാസ് ലൈബ്രറിക്കായി ഡി.സി ബുക്‌സ് 1000 പുസ്തകങ്ങള്‍ സമ്മാനിച്ചു

കോട്ടയം: മതതീവ്രവാദം കൊല ചെയ്ത മഹാരാജാസ് കോളെജ് വിദ്യാര്‍ത്ഥി അഭിമന്യുവിന്റെ സ്മരണാര്‍ത്ഥം ജന്മഗ്രാമമായ വട്ടവടയില്‍ നിര്‍മ്മിക്കുന്ന വായനശാലക്കായി ഡി.സി ബുക്‌സിന്റെ സഹായഹസ്തവും. വട്ടവട ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ ഒരുങ്ങുന്ന അഭിമന്യു മഹാരാജാസ് ലൈബ്രറിക്കായി ഡി.സി ബുക്‌സ് 1000 പുസ്തകങ്ങള്‍ സമ്മാനിച്ചു.

മലയാളത്തിലെ എക്കാലത്തെയും ക്ലാസിക്ക് പുസ്തകങ്ങള്‍ മുതല്‍ പുതുതലമുറ എഴുത്തുകാരുടെ വരെയുള്ള 1000 പുസ്തകങ്ങളാണ് ലൈബ്രറിക്കായി നല്‍കിയത്. കഥ, കവിത, ബാലസാഹിത്യം, നോവല്‍ തുടങ്ങി എല്ലാ മേഖലയിലുമുള്ള പുസ്തകങ്ങളും ഇതില്‍ ഉള്‍പ്പെടുന്നുണ്ട്. അഭിമന്യുവിന്റെ സ്വപ്‌നസാക്ഷാത്ക്കാരത്തിനായി പരിശ്രമിക്കുന്ന കേരളത്തിലെ എഴുത്തുകാരെ കൂടി പ്രതിനിധീകരിച്ചു കൊണ്ടാണ് ഡി.സി ബുക്‌സ് ഇത്തരമൊരു പദ്ധതിയില്‍ പങ്കാളികളാകുന്നത്. വായനശാലക്ക് വേണ്ടിയുള്ള പുസ്തങ്ങള്‍ ഡി.സി ബുക്‌സ് സംഘാടകര്‍ക്ക് കൈമാറി.

Comments are closed.