DCBOOKS
Malayalam News Literature Website

കേരളത്തില്‍ ഇന്നും നാളെയും കനത്ത മഴയ്ക്ക് സാധ്യത; നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: കേരളത്തില്‍ ഇന്നും നാളെയും കനത്ത മഴയ്ക്കു സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്. പത്തനംതിട്ട, ഇടുക്കി, പാലക്കാട്, വയനാട് ജില്ലകളില്‍ ഈ മാസം 27 വരെ ശക്തമായ മഴയുടെ മുന്നറിയിപ്പായ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ജില്ലകളില്‍ 13 സെന്റീമീറ്റര്‍ വരെ മഴ പെയ്യാനും സാധ്യതയുണ്ട്.

കനത്ത മഴയ്ക്കു സാധ്യതയുള്ളതിനാല്‍ ജില്ലാ ഭരണകൂടങ്ങള്‍ക്കു ദുരന്തനിവാരണ അതോറിറ്റി നിര്‍ദ്ദേശം ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അടിയന്തരസാഹചര്യം നേരിടാന്‍ തയ്യാറെടുപ്പുകള്‍ നടത്താന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.

പത്തനംതിട്ട ജില്ലയില്‍ അഞ്ച് മുതല്‍ 12 സെന്റീമീറ്റര്‍ വരെ മഴയ്ക്കു സാധ്യതയുണ്ടെന്ന കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പിനെ തുടര്‍ന്നാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചത്. കളക്ട്രേറ്റിലും താലൂക്ക് ഓഫീസുകളിലും 24 മണിക്കൂര്‍ കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു. മഴ ശക്തമായി തുടര്‍ന്നാല്‍ മലമ്പുഴ അണക്കെട്ടിന്റെ ഷട്ടറുകള്‍ 30 സെന്റീമീറ്റര്‍ വരെ ഉയര്‍ത്തുമെന്ന് അധികൃതര്‍ സൂചന നല്‍കിയിട്ടുണ്ട്.

Comments are closed.