DCBOOKS
Malayalam News Literature Website

കാലവര്‍ഷം ശക്തിപ്രാപിക്കുന്നു, ഇടുക്കി, എറണാകുളം ജില്ലയില്‍ ജാഗ്രതാ നിര്‍ദേശം

കാലവര്‍ഷം കനത്തുപെയ്യുന്ന സാഹചര്യത്തില്‍ ഇടുക്കി, എറണാകുളം ജില്ലയില്‍ ജാഗ്രതാ നിര്‍ദേശം. മൂവാറ്റുപുഴയാറിന്റെ കരകളിലുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് ഇടുക്കി ജില്ലാ കളക്ടര്‍ ജി ആര്‍ ഗോകുല്‍ പറഞ്ഞു. മലങ്കര ഡാമില്‍ ജലനിരപ്പ് ഉയര്‍ന്നതിനാല്‍ രണ്ട് ഷട്ടറുകള്‍ ഉയര്‍ത്തി.

റവന്യു ഉദ്യോഗസ്ഥരോട് ജില്ല വിട്ടു പോകരുതെന്നും കളക്ടര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. വില്ലേജ്, താലൂക്ക് ഓഫീസുകള്‍ കണ്‍ട്രോള്‍ റൂമുകളായി പ്രവര്‍ത്തിക്കും.കാലവര്‍ഷം ശക്തമായി പെയ്യാന്‍ തുടങ്ങിയതിനാല്‍ ഭൂതത്താന്‍കെട്ട് ഡാമിന്റെ ഷട്ടറുകള്‍ തുറന്നിരുന്നു. പെരിയാറിന്റെ കരകളിലുള്ളവര്‍ ജാഗ്രത പാലിക്കണമെന്നും എറണാകുളം ജില്ലാ കളക്ടര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

 

Comments are closed.