തെക്കന്‍ കേരളത്തില്‍ കനത്തമഴ
തെക്കന്‍ കേരളത്തില്‍ കഴിഞ്ഞദിവസം രാത്രിയിലും ഇന്ന് പുലര്‍ച്ചെയുമായി പെയ്യുന്ന കനത്ത മഴയില്‍ നെയ്യാര്‍ അണക്കെട്ട് നിറഞ്ഞുകവിഞ്ഞു. ഇതോടെ തലസ്ഥാനജില്ലയിലടക്കം താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലാണ്. നാളെവരെ കനത്തമഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു. തീരദേശങ്ങളില്‍ 55മുതല്‍ 65 കിലോമിറ്റര്‍ വേഗതയില്‍ കാറ്റടിക്കാനും സാധ്യതയുള്ളതിനാല്‍ ജാഗ്രതാ നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്.
ഡാമിലേക്ക് നീരൊഴുക്ക് കൂടിയതോടെ സംഭരണ ശേഷിയേക്കാള്‍ കൂടതല്‍ വെള്ളമാണ് അണക്കെട്ടിലുള്ളത്. വനമേഖലയിലും കനത്തമഴയാണ് പെയ്യുന്നത്. ഇതേ തുടര്‍ന്ന് ഡാമിന്റെ എല്ലാ ഷട്ടറുകളും ഉയര്‍ത്തി വെള്ളം തുറന്നുവിട്ടു. അഞ്ചടി വീതമാണ് എല്ലാ ഷട്ടറുകളും ഉയര്‍ത്തിയത്. നെയ്യാറിന്റെ കരയില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് അധികൃതര്‍ അറിയിച്ചു.
Comments are closed.