DCBOOKS
Malayalam News Literature Website

ഓഖി ചുഴലിക്കാറ്റ് കേരളതീരത്തേക്ക്; സംസ്ഥാനത്ത് വ്യാപക നാശം

കനത്ത മഴയ്ക്ക് പിന്നാലെ കേരളത്തില്‍ ചുഴലിക്കാറ്റിന് സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഓഖി ചുഴലിക്കാറ്റ് കേരളതീരത്തേക്ക് നീങ്ങുന്നതായാണ് റിപ്പോര്‍ട്ടുകള്‍. കന്യാകുമാരിക്കും തിരുവനന്തപുരത്തിനും ഇടയ്ക്കാണ് ചുഴലിക്കാറ്റ് രൂപപ്പെട്ടത്.ഇത് ലക്ഷദ്വീപിലേക്കുനീങ്ങുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.

മണിക്കൂറില്‍ 75കിലോമീറ്ററോളമാണ് കാറ്റിന്റെ വേഗത. അതേസമയം തിരുവനന്തപുരത്ത് ഉച്ചക്ക് ശേഷവും കനത്ത മഴ തുടരുകയാണ്. 48 മണിക്കൂര്‍ നേരത്തേക്കാണ് മഴ തുടരുക. വലിയ തോതിലുള്ള സുരക്ഷ ക്രമീകരണങ്ങളാണ് നഗരത്തില്‍ ഒരുക്കിയിട്ടുള്ളത്.

ഏത് അടിയന്തര ഘട്ടവും നേരിടാന്‍ ദുരന്ത നിവാരണ സേനക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ന്യൂന മര്‍ദ്ദം കൊടുങ്കാറ്റായി മാറിയേക്കുമെന്നാണ് കാലാവസ്ഥ നീരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. താല്‍ക്കാലിക സംവിധാനങ്ങള്‍ നിലവില്‍ പര്യാപ്തമല്ലെന്നാണ് ദുരന്തനിവാരണ സേന അറിയിച്ചിരിക്കുന്നത്. മുന്നറിയിപ്പിനെ തുടര്‍ന്ന് തിരുവനന്തപുരം, പത്തനംതിട്ട കൊല്ലം, ഇടുക്കി, കോട്ടയം എന്നീ ജില്ലകളിലൂടെയുളള യാത്ര ഒഴിവാക്കണമെന്ന് അയ്യപ്പ ഭക്തന്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

തിരുവനന്തപുരം ജില്ലയുടെ മലയോര മേഖലകളില്‍ കനത്ത മഴയാണ് അനുഭവപ്പെടുന്നത്. ഇന്ന് ഉച്ചയ്ക്ക് ശേഷം തിരുവനന്തപുരം ജില്ലിയിലെ സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. അതേസമയം കൊല്ലത്ത് മരം കടപുഴകി വീണ് ഒരാള്‍ മരിച്ചു. കുളത്തൂര്‍പുഴ സ്വദേശി വിഷ്ണുവാണ് മരിച്ചത്. തിരുവനന്തപുരത്ത് അടിമലതുറയില്‍ നിന്ന് മത്സ്യബന്ധനത്തിന് പോയ ഏഴ് വള്ളങ്ങള്‍ കാണാതായി. വെട്ടുകാട് നിന്നും കടലില്‍ പോയ ഒരാളെ കാണാതായി. തിരുവനന്തപുരം ജില്ലയുടെ പല ഭാഗങ്ങളിലും മരങ്ങള്‍ കടപുഴകി വീണു. വിഴിഞ്ഞം കെഎസ്ആര്‍ടിസി ഡിപ്പോയില്‍ മരം വീണ് ഒരാള്‍ക്ക് പരുക്കേറ്റു. അംബൂരി വനത്തിനുള്ളില്‍ ഉരുള്‍പൊട്ടലുണ്ടായി. ഇടുക്കിയിലും വന്‍ പേമാരിയാണ് അനുഭവപ്പെടുത്തത്. നെടുങ്കട്ടത്ത് ഒരു സ്‌ക്ൂള്‍ പൂര്‍ണ്ണമായും തകര്‍ന്നു.

 

Comments are closed.