ഡോ. റഹീനാ ഖാദറിന്റെ ‘ഹെല്‍ത്തി മൈന്‍ഡ് കുക്കറി’
ശാരീരിക അസ്വസ്ഥതകളെപ്പറ്റി എല്ലാവരും ശ്രദ്ധാലുക്കളാണ്. എന്നാല്‍ മാനസിക അസ്വസ്ഥതകള്‍ക്ക് വേണ്ട പ്രാധാന്യം ആരും നല്‍കാറില്ല. ഇനി മാനസിക രോഗമുണ്ടെന്നിരിക്കട്ടെ, മറ്റുള്ളവര്‍ അറിയാതിരിക്കാനുള്ള വ്യഗ്രതയാണ് എല്ലാവര്‍ക്കും. അതുതന്നെയാകാം ഏതാണ്ട് 39 ശതമാനത്തോളം ആളുകള്‍ മാനസികാരോഗ്യങ്ങള്‍ക്കുള്ള ലക്ഷണങ്ങള്‍ കാണിക്കുന്നുവെന്ന് ഒരു പഠനം തെളിയിച്ചത്. മാനസികസംഘര്‍ഷം ഇല്ലാത്ത ജീവിതം ഏവരുടേയും സ്വപ്‌നമാണ്. ഒരാള്‍ക്ക് നേരിടുവാന്‍ കഴിയുന്നതിലധികം സംഘര്‍ഷങ്ങള്‍ ഉണ്ടാകുമ്പോള്‍ അനുഭവപ്പെടുന്ന അസ്വസ്ഥതയാണ് മാനസികസംഘര്‍ഷം അഥവാ സ്‌ട്രെസ്. ചിലര്‍ ഈ സമ്മര്‍ദ്ദത്തിനു സ്വയം അടിമപ്പെടുന്നു. മറ്റു ചിലര്‍ ബാഹ്യസഹായത്തോടെ അതിനെ അതിജീവിക്കുന്നു.
ആരോഗ്യരംഗത്തെ ആധുനിക ഗവേഷണങ്ങള്‍ പറയുന്നത് ഭക്ഷണത്തിന് ശരീരത്തെ മാത്രമല്ല മനസ്സിനെയും സംരക്ഷിക്കുവാനുള്ള കഴിവുണ്ട് എന്ന്. ഈ പുതിയ ഗവേഷണഭാഗം മാനസികാരോഗ്യത്തിന്റെ അടിത്തറ കെട്ടിപ്പടുക്കുമെന്ന കാര്യത്തില്‍ സംശയമില്ല. എല്ലാ പോഷകങ്ങളും നാഡികളുടെയും തലച്ചോറിന്റെയും ഘടനയുടെയും പ്രവര്‍ത്തനക്ഷമതയെയും സ്വാധീനിക്കുന്നുണ്ട്. ഭക്ഷണക്രമത്തിലൂടെ ഈ സംഘര്‍ഷത്തെ എങ്ങനെ നേരിടാമെന്ന് പ്രതിപാദിക്കുന്ന ഗ്രന്ഥമാണ് ഡോ. റഹീനാ ഖാദര്‍ രചിച്ച ഹെല്‍ത്തി മൈന്‍ഡ് കുക്കറി. ഭക്ഷണം തെരഞ്ഞെടുക്കുന്നതു മാത്രമല്ല, എങ്ങനെ കഴിക്കുന്നു എന്നതും സംഘര്‍ഷം കുറയ്ക്കുവാന്‍ സഹായിക്കും. മാനസിക സംഘര്‍ഷം കുറയ്ക്കുവാന്‍ സഹായിക്കുന്ന ഭക്ഷണങ്ങളും ഭക്ഷണരീതിയും ഈ കൃതിയില്‍ വിശദമായി തന്നെ വിവരിക്കുന്നു. ഡി.സി ബുക്‌സ് പുറത്തിറക്കിയിരിക്കുന്ന ഈ കൃതി ഇപ്പോള്‍ വായനക്കാര്‍ക്ക് ലഭ്യമാണ്.
ഡി.സി ബുക്‌സ് പ്രസിദ്ധീകരിച്ച ഡോ. റഹീനാ ഖാദറിന്റെ പുസ്തകങ്ങള്‍ വായിയ്ക്കാം
Comments are closed.