DCBOOKS
Malayalam News Literature Website

ഖസാക്കുത്സവം; ഒ.വി വിജയന്റെ ‘ഖസാക്കിന്റെ ഇതിഹാസം’ നൂറ് വ്യത്യസ്ത കവറുകളുടെ പ്രദർശനം മാർച്ച് 7ന്

ഒ വി വിജയന്റെ ‘ഖസാക്കിന്റെ ഇതിഹാസം’ ഡി സി ബുക്‌സ് 100-ാം പതിപ്പിന്റെ (ഖസാക്ക് ബ്ലാക്ക് ക്ലാസ്സിക് എഡിഷൻ) നൂറ് വ്യത്യസ്ത കവറുകളുടെ പ്രദർശനം മാർച്ച് 7 ചൊവ്വാഴ്ച  വൈകുന്നേരം 5. 30 പാലക്കാട് ഐ എം എ ഹാളിൽ നടക്കും. മാർച്ച് 1 മുതൽ ഇവിടെ നടക്കുന്ന ഡി സി ബുക്‌സ് മെഗാ ബുക്ക് ഫെയറിനോടനുബന്ധിച്ച് ‘ഖസാക്കുത്സവം’ എന്ന പേരിൽ സംഘടിപ്പിച്ചിരിക്കുന്ന കവർച്ചിത്ര പ്രദർശനത്തിൽ ആഷാ മേനോൻ, ടി ആർ അജയൻ, രഘുനാഥൻ പറളി, കെ പി രമേഷ് എന്നിവർ പങ്കെടുക്കും. ഖസാക്കിന്റെ വഴിയെ നടന്നവരും ഖസാക്കിനാൽ വഴിതെറ്റിയവരും ഒന്നാകെ ഖസാക്കിന്റെ ഇതിഹാസത്തെ ഒരുത്സവമാക്കുകയായിരുന്നു. ആ ഉത്സവാഘോഷത്തിന്റെ തുടർച്ചയായിരുന്നു ഡി സി ബുക്സിന്റെ 100-ാം പതിപ്പ്.

പുസ്തകങ്ങള്‍ അത്യാകര്‍ഷകമായ വിലക്കിഴിവില്‍ സ്വന്തമാക്കാനുള്ള അവസരമാണ് ബുക്ക്ഫെയറിൽ വായനക്കാർക്കായി ഒരുക്കിയിരിക്കുന്നത്.കഥ, കവിത, നോവല്‍, ജനപ്രിയഗ്രന്ഥങ്ങള്‍, ക്ലാസിക്കുകള്‍, റഫറന്‍സ് പുസ്തകങ്ങള്‍, ബാലസാഹിത്യഗ്രന്ഥങ്ങള്‍, ഡിക്ഷ്ണറികള്‍, സെല്‍ഫ് ഹെല്‍പ് പുസ്തകങ്ങള്‍, മത്സരപരീക്ഷകള്‍ക്കുള്ള പഠനസഹായികള്‍, ആദ്ധ്യാത്മികഗ്രന്ഥങ്ങള്‍, പാചകം, യാത്രാവിവരണങ്ങള്‍, ജീവചരിത്രങ്ങള്‍, ആത്മകഥ, ആരോഗ്യം തുടങ്ങി വിവിധ വിഭാഗങ്ങളിലായി നിരവധി പുസ്തകങ്ങൾ വ്യത്യസ്ത ഓഫറുകളോട് കൂടി ലഭ്യമാകും. മാര്‍ച്ച് 10ന് ബുക്ക്‌ഫെയര്‍ അവസാനിക്കും.

ഒ വി വിജയന്റെ ‘ഖസാക്കിന്റെ ഇതിഹാസം’ വാങ്ങാൻ ക്ലിക്ക് ചെയ്യൂ

 

Comments are closed.