മീ ടൂ; ഹോളിവുഡ് നിര്‍മാതാവ് ഹാര്‍വി വെയ്ന്‍സ്‌റ്റെയിന് 23 വര്‍ഷം തടവ്
ന്യൂയോര്‍ക്ക്; മീ ടൂ വെളിപ്പെടുത്തലുകളിലൂടെ നിരവധി ലൈംഗികാരോപണങ്ങള്‍ നേരിട്ട ഹോളിവുഡ് നിര്‍മാതാവും മിറാമിക്‌സ് സ്റ്റുഡിയോ സഹസ്ഥാപകനുമായ ഹാര്‍വി വെയ്ന്‍സ്റ്റെയിനെ 23 വര്‍ഷം കഠിന തടവിന് ശിക്ഷിച്ചു. മാന്‍ഹട്ടന്‍ സ്റ്റേറ്റ് സുപ്രീംകോടതിയുടേതാണ് വിധി.
വെയ്ന്‍സ്റ്റെയിനെതിരെ ഉയര്‍ന്ന ലൈംഗികാരോപണങ്ങളായിരുന്നു ലോകത്താകമാനം മീടൂ തുറന്നുപറച്ചിലുകള്‍ക്ക് വഴിവെച്ചത്.
പ്രൊഡക്ഷന്‍ അസിസ്റ്റന്റായിരുന്ന മിമി ഹാലിയെ 2006ല്‍ ബലാത്സംഗം ചെയ്ത കേസില്‍ 20 വര്‍ഷവും പുതുമുഖ നടിയായ ജെസ്സീക മാന്നിനെ ബലാത്സംഗം ചെയ്ത കേസില്‍ മൂന്നു വര്‍ഷവുമാണ് വെയ്ന്‍സ്റ്റെയിന്‍ ശിക്ഷിക്കപ്പെട്ടിരിക്കുന്നത്.
67-കാരനായ വെയ്ന്‍സ്റ്റെയ്ന്‍ വീല്‍ച്ചെയറിലാണ് കോടതിയിലെത്തിയത്. പ്രമുഖ ഹോളിവുഡ് നടിമാരായ ആഞ്ജലീന ജോളി, ഗ്വെയ്‌നെത്ത് പാള്‍ട്രോ തുടങ്ങിയവരുള്‍പ്പെടെ നൂറിലേറെപ്പേരാണ് വെയ്ന്‍സ്റ്റെയ്‌നെതിരെ ലൈംഗികാരോപണം ഉന്നയിച്ചത്.
Comments are closed.