ബി.ജെ.പി യുവമോര്‍ച്ച മാര്‍ച്ചില്‍ സംഘര്‍ഷം; തിരുവനന്തപുരം ജില്ലയില്‍ ചൊവ്വാഴ്ച ഹര്‍ത്താല്‍
തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയില്‍ ചൊവ്വാഴ്ച ബി.ജെ.പി ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. ബി.ജെപിയും യുവമോര്‍ച്ചയും ഇന്ന് നടത്തിയ സെക്രട്ടറിയേറ്റ് മാര്‍ച്ചിന് നേരെയുണ്ടായ പൊലീസ് നടപടിയില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍.
ശബരിമല യുവതീപ്രവേശന വിഷയമുന്നയിച്ച് ബി.ജെ.പി ജനറല്‍ സെക്രട്ടറി എ.എന്‍ രാധാകൃഷ്ണന്‍ സെക്രട്ടറിയേറ്റ് പടിക്കല്‍ നടത്തിവരുന്ന നിരാഹാര സമരം ഒത്തുതീര്‍പ്പാക്കണമെന്നാവശ്യപ്പെട്ട് ഇന്ന് രാവിലെ ബി.ജെ.പി പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ച് സംഘര്‍ഷത്തില്‍ കലാശിച്ചിരുന്നു. പ്രതിഷേധക്കാര്‍ പൊലീസിന് നേരെ കല്ലെറിയുകയും തുടര്‍ന്ന് പൊലീസ് ലാത്തിവീശുകയും കണ്ണീര്‍ വാതകവും ജലപീരങ്കിയും പ്രയോഗിക്കുകയുമായിരുന്നു. സംഘര്‍ഷത്തില്‍ നിരവധി പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്.
Comments are closed.